വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തകൃതി, ഹല്‍ദി ചിത്രങ്ങള്‍ പങ്കുവെച്ച് മൃദുല വിജയിയും യുവകൃഷ്ണയും

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയിയും യുവകൃഷ്ണയും. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നടി രേഖ രതീഷ് ആയിരുന്നു ഇവരുടെ വിവാഹത്തിന് ഇടനില നിന്നത്. രേഖയുടെ പിറന്നാള്‍ ആഘോഷത്തിലായിരുന്നു മൃദുലയും യുവയും കണ്ടുമുട്ടിയത്. ഇപ്പോള്‍ വാവിഹത്തിന്റെ ഒരുക്കത്തിലാണ് ഇരുവരും. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ വിവാഹിതര്‍ ആകുന്നത്. ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളും ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും ഇപ്പോള്‍ വൈറല്‍ ആവുകയാണ്.

അഭിനയത്തിന് പുറമെ ഡാന്‍സും മിമിക്രിയുമായി സജീവമാണ് മൃദുല. യുവകൃഷ്ണ ആകട്ടെ മെന്റിലിസ്റ്റാണ്. ഇരുവരും ഇതുവരെ പരമ്പരകളില്‍ ഒന്നിച്ച് എത്തിയിട്ടില്ല. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേര്‍ന്നുള്ള ചിത്രമായിരുന്നു മൃദുല ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. യുവയും ഇതേ ചിത്രം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

വിവാഹത്തിന് തൊട്ടുമുമ്പുള്ള തയ്യാറെടുപ്പുകളെ കുറിച്ച യുവയും മൃദുലയും രംഗത്തെത്തി. ഫേഷ്യല്‍ ചെയ്യുന്നതിന്റെയും ഫോട്ടോ ഷൂട്ടിനായി ഒരുങ്ങുന്നതിന്റെയും ചിത്രങ്ങളായിരുന്നു മൃദുലയും യുവയും പങ്കുവെച്ചത്. ഞങ്ങള്‍ രണ്ടും ഒന്നിച്ചാല്‍ അത് സുവര്‍ണ്ണനിമിഷം തന്നെയാണ്, ഹല്‍ദി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മൃദുല കുറിച്ചു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചെത്തിയത്.

ഫോട്ടോ ഷൂട്ടിനിടയിലെ രസകരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു യുവ കൃഷ്ണ കുറിച്ചത്. ഞാനവളെ നോക്കുമ്പോഴെല്ലാം അവള്‍ പുഞ്ചിരിക്കാറുണ്ട്. അത് തന്നെയാണ് ഞങ്ങളുടെ ബന്ധത്തെ നയിക്കുന്നത്.- എന്നായിരുന്നു യുവ കുറിച്ചത്.