എതിരാളിയേ തറപറ്റിക്കാൻ മുകേഷ് കരുത്ത് കൂട്ടുന്നു, നടൻ മുകേഷിനു നാട്ടുവൈദ്യ ചികിത്സ

തിരഞ്ഞെടുപ്പ് അങ്കത്തിനു ഒരുങ്ങുന്ന നടനും എം എൽ എയുമായ മുകേഷിന്റെ വിശേഷങ്ങൾ. യുദ്ധത്തിനു ഒരുങ്ങുന്നതിനു മുമ്പ് ശരീരത്തേ ഒരുക്കുകയാണ്‌ നടൻ മുകേഷ്. കൊല്ലം ചാത്തന്നൂരിൽ സുബിക്കി വൈദ്യന്റെ അടുത്ത് നടൻ മുകേഷ് കാലുവേദന മാറ്റാൻ എത്തി.

ഇലക്ഷൻ ആയതിനാൽ ഇനി ഏറെ ദൂരം നടക്കണം. കഷ്ടപെടണം. നല്ല അദ്ധ്വാനം. കൊടും ചൂടിൽ ഇറങ്ങിയുള്ള പോരാട്ടത്തിൽ തന്റെ മുട്ടുകാൽ വേദന ഒരു വിഷയമാകരുത്. കാൽ ഇടക്ക് പണി മുടക്കിയാൽ തിരഞ്ഞെടുപ്പ് തന്നെ പ്രയാസമാകും

അതിനാൽ മുട്ടുവേദന എല്ലാം മാറ്റി ആരോഗ്യവാനാകാൻ നടൻ വൈദ്യരേ തേടി എത്തിയതാണ്‌, വൈദ്യർ കാൽ മുട്ടിന്റെ വേദന മാറ്റാൻ തിരുമി കൂട്ടുമ്പോൾ നടൻ മുകേഷ് വേദന കൊണ്ട് പുളയുന്നതും കാണാം.. കൊല്ലത്തേ ഇടത് സ്ഥനാർഥി അങ്കത്തിനു തയ്യാറെടുക്കുന്ന അണിയറ ദൃശ്യങ്ങളിലേക്ക്.

കഴിഞ്ഞ ആഴ്ച മുകേഷ് ചികിത്സയ്ക്കായി എത്തിയിരുന്നുവെന്ന് സുബിക്ക് വൈദ്യർ. മുട്ട് വേദനയുമായിട്ടാണ് എത്തിയത്. 21 ദിവസത്തിന് ശേഷം വരാൻ നിർദേശിച്ചു. ചികിത്സയ്ക്ക് ശേഷം നല്ല ആശ്വാസം ഉണ്ടെന്നാണ് മുകേഷ് പറഞ്ഞതെന്നും വൈദ്യർ. നടക്കുമ്പോൾ മുകേഷിന് ചെറിയ വേദനയുണ്ടായിരുന്നുവെന്നും വൈദ്യർ.