അത്രയും വലിയ മകന്‌നെ അമ്മയായി അഭിനയിക്കണോ എന്നൊക്കെ ആദ്യം ചിന്തിച്ചു-നദിയ മൊയ്ദു

‌ഒരു കാലത്ത് മലയാളികൾ നെഞ്ചേറ്റിയ നടായാണ് നദിയ മൊയ്ദു. ഒരു ഇടവേളക്കുശേഷം തിരിച്ചുവന്നത് കേരളത്തിലും തരംഗം സൃഷ്ടിച്ച എം കുമരൻ, സൺ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു.തമിഴകത്ത് ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു എം കുമരൻ, സൺ ഓഫ് മഹാലക്ഷ്മി. 2004ൽ പുറത്തു വന്ന ചിത്രത്തിൽ ജയം രവി, അസിൻ എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒപ്പം തന്നെ അതേ പ്രാധാന്യത്തിൽ നടി നദിയാ മൊയ്തുവും ഒരു വേഷം ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. നദിയാ മൊയ്തുവിന്റെ മടക്ക സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിൽ ജയം രവിയുടെ അമ്മയുടെ വേഷത്തിലായിരുന്നു നദിയാ മൊയ്തു എത്തിയത്.

ചിത്രത്തിൽ അസിൻ തോട്ടുങ്കൽ വേഷമിട്ടത് നായകൻ പ്രേമിക്കുന്ന മലയാളിപെൺകുട്ടിയായാണ്. പ്രകാശ് രാജ്, വിവേക്, സുബ്ബരാജു, ഐശ്വര്യ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ഇവരെ ഒന്നും കൂടാതെ വിജയ് സേതുപതിയും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.വളരെ ഫ്രീയായി ഇടപെഴകുന്ന, നല്ല സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്ന അമ്മയും മകനുമായാണ് ഇരുവരും ചിത്രത്തിൽ വേഷമിട്ടത്. തമിഴ് സിനിമാപ്രേക്ഷകർക്ക് അത്ര പരചിതമല്ലാതിരുന്ന പ്രമേയമായതിനാൽ സിനിമ അന്നും ഇന്നും ആളുകൾക്ക് പ്രിയപ്പെട്ടതാണ്

ഇപ്പോളിതാ ചിത്രത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. മകളുടെ സ്‌കൂൾ അവധിക്ക് ഞാൻ ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലെത്തിയപ്പോഴാണ് എനിക്ക് ഒരു കോൾ വരുന്നത്. തെലുങ്കിൽ നിന്ന് റീമേക്ക് ചെയ്യുന്ന ഒരു തമിഴ് സിനിമയുടെ ഓഫർ ആയിരുന്നു അത്. പക്ഷേ എനിക്കത് ഇഷ്ടമായില്ല. ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ എന്ത് കൊണ്ടോ എനിക്ക് പെട്ടെന്ന് നോ പറയാൻ കഴിഞ്ഞില്ല. ആലോചിച്ചിട്ട് തിരിച്ചുവിളിക്കാം എന്ന് പറഞ്ഞു. അത്രയും വലിയ മകന്‌നെ അമ്മയായി അഭിനയിക്കണോ എന്നൊക്കെ ആദ്യം ചിന്തിച്ചു. പിന്നീട് ആലോചിച്ചപ്പോൾ എനിക്ക് പ്രായമായി ഇത്തരമൊരു പോസിറ്റീവ് എനർജിയുളള സ്ത്രീ കഥാപാത്രം വിട്ടുകളയരുതെന്ന് തോന്നി. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നതും എന്റെ സിനിമയിലേക്കുളള രണ്ടാം വരവ് സംഭവിക്കുന്നതും