പോപ്പുലർ ഫ്രണ്ടിന്റെ നടുവൊടിച്ച് കേന്ദ്രം,തനി നിറം കാട്ടി മോദി, 200 ഇടത്ത് റെയ്ഡ്, 150 അറസ്റ്റ്, യു.പിയിൽ ഭീകരവാദം കണ്ടെത്തി

പോപ്പുലർ ഫ്രണ്ടിന്റെ തല തകർക്കുന്ന വൻ നടപടിയാണ്‌ ഇപ്പോൾ രാജ്യം കാണുന്നത്. ഇന്ത്യയുടെ മണ്ണിൽ ഒരു തീവ്രവാദ ശക്തികൾക്കും സ്ഥനമില്ല എന്ന വൻ സന്ദേശവും താക്കീതും നടത്തി രാജ്യ വ്യാപകമായാണ്‌ റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ നടുവൊടിച്ച് കേന്ദ്രം നടത്തുന്ന നീക്കങ്ങൾ.തനി നിറം കാട്ടി മോദി ഇത്തരത്തിൽ നീങ്ങുമ്പോൾ മുമ്പ് അദ്ദേഹം പറഞ്ഞ ഒരു പ്രതിഞ്ജ ഉണ്ട്. അവസാനത്തേ ഭീകരനേയും ഇന്ത്യയിൽ നിന്നും ഞാൻ ഇല്ലാതാക്കും. ഒന്നുകിൽ ഭീകരർ അല്ലെങ്കിൽ ഞാൻ..ഒരാളേ അവശേഷിക്കൂ. അതായത് ഭീകരതക്കെതിരേ ജീവൻ മരണ പോരാട്ടം നടത്തുന്ന പ്രധാനമന്ത്രി തന്നെയാണ്‌ നിലവിലെ റെയ്ഡുകൾക്കും നേതൃത്വം., 200 ഇടത്ത് റെയ്ഡ്, 150 അറസ്റ്റ്, യു.പിയിൽ ഭീകരവാദം കണ്ടെത്തി

കേന്ദ്ര സർക്കാരിന്റെ വൻ നീക്കങ്ങളാണ്‌. രാജ്യ വ്യാപകമായി നടക്കുന്ന റെയ്ഡ് പോപ്പുലർ ഫ്രണ്ടിനു കനത്ത് പ്രഹരമാണ്‌. രാജ്യ വിരുദ്ധമായ കാര്യങ്ങൾ കിട്ടിയാൽ നേതാക്കളേ ഭീകരവാദം ചുമത്തി ജയിലിൽ അടക്കും. ജീവിത കാലം മുഴുവൻ ഇത്തരക്കാരുടെ ഭാവി ഇരുണ്ടതായി മാറും. കാശ്മീരിലും പാക്കിസ്ഥാനിലും വരെ വൻ ഓപ്പറേഷൻ നടത്തി വിജയിക്കാം എങ്കിൽ ആണോ പി എഫ് ഐ എന്ന ചെറിയ സംഘടനയെ തളയ്ക്കാൻ കേന്ദ്ര സർക്കാരിനു കഴിയാത്തത്.13 സംസ്ഥാനങ്ങളിലായി കുറഞ്ഞത് 200 കേന്ദ്രങ്ങളിൽ ഒരേ സമയത്ത് റെയ്ഡ് തുറ്റരുന്നു. 200 ലധികം പേർ കസ്റ്റഡിയിലായി.പിഎഫ്‌ഐക്കെതിരെ അർദ്ധരാത്രി നടത്തിയ റെയ്ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉന്നത നേതാക്കളടക്കം 105 പേരെ വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തുന്ന സംയുക്ത ഓപ്പറേഷനിൽ അതാത് സംസ്ഥാന പോലീസും ചേരുന്നു. എന്നാൽ കേരളത്തിൽ കേന്ദ്ര സൈന്യത്തേ കൂടി ഇറക്കിയാണ്‌ റേയ്ഡ്. കാരണം കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കാർക്ക് ആവേശം കൂടുതലാണല്ലോ..അവർ എൻ ഐ എ തടയും ചീത്ത വിളിക്കും അതൊക്കെ നമ്മൾ മുമ്പ് കണ്ടതാണ്‌.

അതിനാൽ തന്നെ യന്ത്ര തോക്കുകൾ ഏന്തിയ കേന്ദ്ര സേനയുടെ തോക്കിൻ കുഴലിന്റെ നിഴലിലും തണലിലുമാണ്‌ കേരളത്തിലെ ഓപ്പറേഷൻ.ബീഹാർ, കേരളം, ആന്ധ്രാപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഴുവൻ നടപടികളും നിരീക്ഷിച്ചു വരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.ഇതുവരെയുള്ള എക്കാലത്തെയും വലിയ അന്വേഷണ പ്രക്രിയ“ എന്ന് വിശേഷിപ്പിച്ച എൻഐഎ വൃത്തങ്ങൾ പറഞ്ഞു, തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ തീവ്രവാദികളാക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ വാസസ്ഥലങ്ങളിലും ഔദ്യോഗിക സ്ഥലങ്ങളിലും തിരച്ചിൽ നടത്തി. കേസുകളുടെ പ്രത്യേക വിശദാംശങ്ങൾ , ഈ തിരച്ചിലുകളുടെ തടങ്കലുകളും സ്ഥലങ്ങളും ഉടൻ പുറത്ത് വിടുമെന്ന് അധികൃതർ കർമ്മ ന്യൂസിനോട് പറഞ്ഞു.

ഫണ്ട് സ്വരൂപിക്കുന്നതിനായി യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളിൽ പിഎഫ്‌ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. വ്യക്തികൾക്ക് പണം ശേഖരിക്കാനും അത് ഹവാല വഴിയോ യഥാർത്ഥ ബിസിനസ്സ് ഇടപാടുകളായി മറച്ചുവെച്ചോ കൈമാറ്റം ചെയ്യാനുമാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നത്.മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി പരിശോധന രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്‌.രാഷ്‌ട്രീയ സംഘടന എന്ന പേരിൽ വ്യാപകമായി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നതായാണ് കണ്ടെത്തൽ ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിവരുന്നത്. ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പോപ്പുലർഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, ഗൂഡല്ലൂർ, തെങ്കാശ്ശി, തേനി, ദുണ്ഡുഗൽ, രാംനാഥ് എന്നിവിടങ്ങളിലാണ് പരിശോധന. പരിശോധനയിൽ പോപ്പുലർഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർണായക വിവരങ്ങൾ എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയവയാണ് പരിശോധന നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ്, നിരോധിത തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ടിംഗ് തുടങ്ങിയ കേസുകളിലാണ് രാജ്യവ്യാപകമായി പരിശോധന നടക്കുന്നത്.

നിലവിലെ റെയ്ഡിൽ അന്വേഷണത്തിനിടെ 600-ലധികം ആഭ്യന്തര സംഭാവനക്കാരെയും അവരുടെ ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുത്തു. വൻ കള്ള പണം ഇവർ ഇന്ത്യയിൽ എത്തിച്ച് രാജ്യ വിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണ്‌.2,600-ലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടുകൾ പരിശോധിക്കുകയും ചെയ്തു. ഈ അക്കൗണ്ടുകളിൽ പലതും വ്യാജമാണെന്നും ഫിസിക്കൽ വെരിഫിക്കേഷനിൽ ഭൂമിയിലുള്ളവരെ കണ്ടെത്താനായില്ലെന്നും ഏജൻസി കണ്ടെത്തി.ഈ തുകയുടെ ഗുണഭോക്താക്കളിൽ ഒരാൾ അൻഷാദ് ബസുദീൻ ആയിരുന്നു. ഐഇഡി, പിസ്റ്റൾ, ലൈവ് കാട്രിഡ്ജുകൾ എന്നിവയുമായി യുപി എടിഎസ് ഇയാളെ അറസ്റ്റ് ചെയ്തു. അതേ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പോപ്പുലർ ഫ്രണ്ടിനെതിരേ വൻ വിരവരങ്ങൾ പുറത്ത് വരികയാണ്‌. ഈ പോപ്പുലർ ഫ്രണ്ടുമായാണ്‌ കേരളത്തിലെ ഇടത് വലത് മുന്നണികൾ തിരഞ്ഞെടുപ്പ് സഖ്യം വരെ ഉണ്ടാക്കുന്നത്. കേരളത്തിലെ ഇടത് വലത് മുന്നണികൾ ഇപ്പോൾ നിശബ്ദമായി വായും പൂട്ടി ഇരിക്കുകയാണ്‌

ഇപ്പോൾ യു.പിയിൽ നിന്നു വരുന്ന വിവരം പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ നിന്നും ഭീകര സ്വഭാവമു ഒരു സംഘടനയ്ക്ക് 3.5 ലക്ഷം കൈമാറിയ വാർത്തയാണ്‌. പിഎഫ്ഐ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഇഡി പറയുന്നു. അപ്രതീക്ഷിത റെയ്ഡുകളിൽ അമ്പരന്ന പിഎഫ്ഐ ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പറയുന്നത് ഇത് ഞങ്ങളേ തകർക്കാനാണ്‌ എന്നാണ്‌.പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ അർധരാത്രി നടത്തിയ റെയ്ഡ് സംസ്ഥാനത്തിന്റെ അതിക്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് എന്ന് സതാർ പറഞ്ഞു.തിങ്കളാഴ്ച രാവിലെ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ഒന്നിലധികം സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തിയിരുന്നു. പിഎഫ്ഐയുമായി ബന്ധമുള്ള 40 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി, തുടർന്ന് നാല് പേരെ കസ്റ്റഡിയിലെടുത്തു. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, രണ്ട് കഠാരകൾ, എട്ട് ലക്ഷം രൂപ വിലമതിക്കുന്ന പണം എന്നിവയുൾപ്പെടെ കുറ്റകരമായ വസ്തുക്കളും എൻഐഎ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നാഷ്ണൽ മേജർ ക്രാക്ക് ഡൗൺ പോപ്പുലർ ഫ്രണ്ട് എന്നാണ്‌ ദേശീയ തലത്തി റെയ്ഡിനെ പലരും വിശേഷിപ്പിക്കുന്നത്. നോക്കുക..എന്തൊകൊണ്ട് ഇവരെ ഇങ്ങിനെ അഴിച്ച് വിടുന്നു എന്ന് പലരും മുമ്പ് ചോചിച്ചിരുന്നു. രാജ്യ വ്യാപകമായി ഒര സമയത്ത് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ നെട്ടെല്ല് തകരുന്ന വിധം റെയ്ഡ് നടത്താനും 200 പേരേ അറസ്റ്റ് ചെയ്യാനും എൻ.ഐ.എക്ക് കഴിയുന്നു എങ്കിൽ അത്ര സക്തമാണ്‌ രാജ്യത്തിന്റെ സുരക്ഷാ സംവിധാനം. രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്നവരെ തുടച്ച് നീക്കും എന്ന സന്ദേശം കൂടിയാണിത്