എന്റെ ഭായി തിരിച്ചുവന്നു, മേഘ്‌നയ്ക്കും കുഞ്ഞിനും ആശംസകളുമായി നസ്രിയ നസീം

അന്തരിച്ച നടൻ ചിരഞ്ജീവി സർജക്കും മേഘ്നരാജിനും ഒരു ആണ്‍കുഞ്ഞ് പിറന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്.തെന്നിന്ത്യൻ താരകുടുംബം മുഴുവൻ ആശംസകളുമായെത്തി.മേഘ്നയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുമുള്ള നസ്രിയയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിമേഘ്നയും ചിരഞ്ജീവി സര്‍ജയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് നസ്രിയ.ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാനും കുടുംബത്തിലെ മറ്റ് ആഘോഷങ്ങള്‍ക്കുമെല്ലാം നസ്രിയ സജീവ സാന്നിധ്യമായിരുന്നു. ചിരുവിന്റെ അപ്രതീക്ഷിതമായിട്ടുള്ള വേര്‍പാടുണ്ടാക്കിയ വേദന പങ്കുവെച്ച്‌ നസ്രിയയും രംഗത്ത് വന്നിരുന്നു.

“ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് നടി അനന്യ, അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, തുടങ്ങി നിരവധി താരങ്ങളാണ് മേഘ്‌നയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് നടി അനന്യ, അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, തുടങ്ങി നിരവധി താരങ്ങളാണ് മേഘ്‌നയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്.ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ആണ് മേഘ്ന കുഞ്ഞിന് ജന്മം നല്‍കിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.കുഞ്ഞിനെ കൈകളിലേന്തി നില്‍ക്കുന്ന ധ്രുവിന്റെ ഒരു ചിത്രവും വൈറലാവുന്നുണ്ട്.

 

View this post on Instagram

 

Junior Chiru ???????? welcome backk bhaii???????? @chirusarja @megsraj

A post shared by Nazriya Nazim Fahadh ⭕ (@nazriyafahadh._) on