ബിക്കിനിയണിഞ്ഞ് അതി മനോഹരിയായി ടൊവിനോയുടെ നായിക, ഒപ്പം ഒരു സന്ദേശവും

യുവതാരം ടൊവിനോ തോസ് നായകനായി എത്തിയ തരംഗം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രത്തില്‍ നായികയായി എത്തിയത് നടിയും പരസ്യ മോഡലുമായ നേഹ അയ്യര്‍ ആയിരുനന്നു. നേഹയുടെ പ്രകടനവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദിലീപ് നായകനായ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി.

ഇപ്പോള്‍ നേഹ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്. ലോക സമുദ്ര ദിനത്തോട് അനുബന്ധിച്ചാണ് നേഹയുടെ പോസ്റ്റ്. നീല നിറത്തിലുള്ള ബിക്കിനി ധരിച്ച് കടലില്‍ നിന്നുമുള്ള മനോഹരമായ ചിത്രങ്ങളാണ് നടി തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. സമുദ്രം സംരക്ഷിക്കുമെന്ന നമ്മളേവരും പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്നും നേഹ തന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.

‘നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുമെന്ന് ശപഥം ചെയ്യൂ. മലിനമാക്കുന്നത് അവസാനിപ്പിക്കൂ. മനോഹരമായ ഭൂമിക്കുവേണ്ടിയും നമുക്കു വേണ്ടിയും അടുത്ത തലമുറയ്ക്കുവേണ്ടിയും നമ്മളതു ചെയ്യും നേഹ ചിത്രങ്ങള്‍ക്ക് കീഴിലായി കുറിച്ചു.

ഭര്‍ത്താവിന്റെ അകാലമരണത്തിന് ശേഷമാണ് നേഹ സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നത്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നു താരം. പിന്നീട് നേഹ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മകന്റെ വിശേഷങ്ങള്‍ നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.