നെഹ്രു ചെയ്തത മണ്ടത്തരം;കാശ്മീരിൽ പോയി ഒരു തരി മണ്ണ്‌ വാങ്ങാനാകില്ല

ഭൂപടത്തില്‍ ഇന്ത്യയുടെ ശിരസ്സായ ജ്വലിച്ചുനില്‍ക്കുന്ന ജമ്മു കാശ്മീര്‍ മറ്റുള്ള ഇന്ത്യക്കാര്‍ക്ക് എന്നും ഒരു അന്യദേശം ആണ്.. കാരണം ഭരണഘടനയിലെ മുപ്പത്തിരണ്ടാം വകുപ്പ് പ്രകാരം അന്യദേശത്ത് നിന്നുള്ളവര്‍ക്ക് അതായത് ഇന്ത്യന്‍ പൗരത്വം ഉള്ളവര്‍ക്ക് പോലും ജമ്മുകാശ്മീരില്‍ ഒരു ചെറു തരി മണ്ണുപോലും കാശുകൊടുത്ത് സ്വന്തമാക്കാന്‍ അവകാശമില്ല.

ജമ്മു കാശ്മീരില്‍ രാജ്യത്തേ ഒരു ഇന്ത്യക്കാരനു പോലും ഒരു തരി മണ്ണ് പോലും വാങ്ങാന്‍ കഴിയാത്ത മണ്ടന്‍ നിയമം ഉണ്ടാക്കിവയ്ച്ചത് ജവഹര്‍ലാല്‍ നെഹ്രു എന്ന് തുറന്നടിച്ച് അരുണ്‍ ജയ്റ്റ്‌ലി. ജമ്മുവില്‍ എല്ലാം പ്രത്യേക നിയമം ആണ്. ഇന്ത്യന്‍ പീനല്‍ കോട് പോലും അവിടെ ബാധകമല്ല. ജമ്മു കാശ്മീരുനു പ്രത്യേക ഭരണഘടനാ പദവി നല്കിയ നെഹ്രുവിന്റ തീരുമാനത്തേ വിമര്‍ശിക്കുകയായിരുന്നു കേന്ദ്ര മന്ത്രി കൂടിയായ അരുണ്‍ ജയ്റ്റ്‌ലി.