കേരളത്തിൽ ഇന്ന് ലോക്ഡൗൺ ഇല്ല; വാരാന്ത്യ ലോക്ഡൗൺ പൂർണമായും ഒഴിവാക്കിയ ശേഷമുളള ആദ്യ ഞായറാഴ്ച

കോവിഡ് വ്യാപന ഭീഷണി അയവുവന്ന സാഹചര്യത്തില്‍ ഇനി ഞായര്‍ അടച്ചിടലില്ല. സംസ്ഥാനത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം വാരാന്ത്യ ലോക്ഡൗൺ പൂർണമായും ഒഴിവാക്കിയ ശേഷമുളള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. ഇന്ന് ലോക്ഡൗൺ പരിശോധനകളും നിയന്ത്രണങ്ങളും ഉണ്ടാകില്ല. മറ്റ് ദിവസങ്ങളിലെ പോലെ തന്നെ ഇന്നും എല്ലാ മേഖലകളും പ്രവർത്തിക്കും.

രണ്ടാംതരംഗത്തെ തുടര്‍ന്ന് ജൂണ്‍ 12 ന് തുടങ്ങിയ വാരാന്ത്യ അടച്ചിടലാണ് മൂന്നുമാസത്തിനുശേഷം അവസാനിപ്പിച്ചത്. കടകമ്ബോളങ്ങളും പൊതുഗതാഗതവുമുണ്ടാകും. രാത്രികാല നിയന്ത്രണങ്ങളും ഒഴിവാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന കൊവിഡ് അവലോകന തീരുമാനത്തിലാണ് ഞായറാഴ്ച ലോക്ഡൗണും നൈറ്റ് കർഫ്യൂവും പിൻവലിക്കാൻ തീരുമാനിച്ചത്.

ഓണത്തിനുമുന്നേ ശനിയാഴ്ച അടച്ചിടല്‍ ഒഴിവാക്കിയിരുന്നു. രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ പൊതു ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. രോഗീ ജനസംഖ്യ വാരാനുപാതം (ഡബ്ല്യുഐപിആര്‍) എട്ടിനുമുകളിലുള്ള നഗര, ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണമുണ്ടാകും.