മാർപാപ്പയോട്‌ ഉമ്മ ചോദിച്ച് കന്യാസ്ത്രീ, ഒടുവിൽ സംഭവിച്ചത്

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയോട്‌ കന്യാസ്ത്രീയുടെ ചോദ്യവും അദ്ദേഹത്തിന്റെ മറുപടിയും ആണ് ഇപ്പൊൾ ചർച്ച ആകുന്നത്. കന്യാസ്ത്രീ എത്തിയത് ഒരു ഉമ്മ തരുമോ പാപ്പാ എന്ന ചോദ്യവും ആയിട്ട് ആയിരുന്നു. കന്യാസ്ത്രീ ക്ക്‌ ഒടുവിൽ ഫ്രാൻസിസ് മാർപ്പാപ്പ ഉമ്മ നൽകി. ഒപ്പം കടിക്കേരുത് എന്ന് കൂടി മാർപ്പാപ്പ പറഞ്ഞു.

”സമാധാനമായിരിക്കൂ! ഞാന്‍ നിങ്ങള്‍ക്ക് ഉമ്മ തരാം. പക്ഷേ സമാധാനമായിരിക്കൂ. കടിക്കരുത്!”  മാര്‍പ്പാപ്പ കന്യാസ്ത്രീയോട് പറഞ്ഞു.  ഇല്ലെന്ന് കന്യാസ്ത്രീ ഉറപ്പ് നല്‍കിയതോടെ അദ്ദേഹം അവര്‍ക്ക് ഉമ്മ നലകുക ആയിരുന്നു. ഇതോടെ തുള്ളിച്ചാടിക്കൊണ്ട് നന്ദി പാപ്പാ എന്ന് കന്യാസ്ത്രീ ഉറക്കെ പറഞ്ഞു. ചുറ്റുമുള്ളവരെല്ലാം ചിരിച്ചുകൊണ്ട് ആ കന്യാസ്ത്രീയുടെ സന്തോഷം നോക്കി നില്‍ക്കുന്ന ചിത്രവും ഇപ്പോള്‍ ഏറെ ഷെയര്‍ ചെയ്യപ്പെട്ടുകഴി‌ഞ്ഞു. 

അതേസമയം വര്‍ഷാവസാന പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ അഭിവാന്ദ്യം ചെയ്ത് മടങ്ങാനൊരുങ്ങിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കൈ ഒരു സ്ത്രീ വലിച്ച് പിടിക്കുകയും അവരുടെ കയ്യില്‍ മാര്‍പ്പാപ്പ അടിക്കുകയും ചെയ്തത് വിവാദമായിരുന്നു. സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സംഭവത്തിൽ മാപ്പു ചോദിച്ചു ഫ്രാൻസിസ് മാർപ്പാപ്പ രംഗത്ത് എത്തിയിരുന്നു. ഡിസംബർ 31 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വെച്ചാണ് കയ്യിൽ പിടിച്ചു വലിച്ച സ്ത്രീയെ മാർപ്പാപ്പ രോഷത്തോടെ തട്ടിമാറ്റിയത്. ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പുതുവത്സര കുർബാനക്കിടയിൽ മാർപ്പാപ്പ ക്ഷമാപണം നടത്തി.

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം ദൈവനിന്ദയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പ്രസംഗത്തിനിടയിൽ പറഞ്ഞു. ആധുനിക സമൂഹത്തിൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അക്രമങ്ങളെപറ്റി അപലപിക്കുകയും ചെയ്തു. “സ്ത്രീകൾ ജീവിതത്തിന്റെ ഉറവിടങ്ങളാണ്. എന്നിട്ടും അവരെ നിരന്തരം അപമാനിക്കുകയും അടിക്കുകയും ബലാത്സംഗം ചെയ്യുകയും വേശ്യാവൃത്തിക്കും ഗർഭച്ഛിദ്രത്തിനും നിർബന്ധിക്കുകയും ചെയ്യുന്നു”, മാർപ്പാപ്പ പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള എല്ലാത്തരം അക്രമങ്ങളും സ്ത്രീയിൽ നിന്നും ജനിച്ച ദൈവത്തിനെതിരെയുള്ള ദൂഷണമാണ്, മാർപ്പാപ്പ വ്യക്തമാക്കി.

പുതുവത്സര തലേന്ന് മാർപ്പാപ്പ തീർത്ഥാടകരെ കാണുന്നതിനിടയിലാണ് ഒരു സ്ത്രീ മാർപ്പാപ്പയുടെ കയ്യിൽ ബലമായി പിടിച്ചു വലിച്ചത്. മാർപ്പാപ്പ കൈവിടുവിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടർന്ന് ദേഷ്യത്തോടെ മാർപ്പാപ്പ കൈ തട്ടിമാറ്റി.

മാർപ്പാപ്പയുടെ പെരുമാറ്റം ട്വിറ്ററിൽ പല തരത്തിലുള്ള പ്രതികരണത്തിനാണ് വഴി തെളിച്ചത്. ചിലർ ഇത് സ്വഭാവികമാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും മാർപ്പാപ്പയുടെ പെരുമാറ്റത്തെ വിമർശിച്ചും ആളുകൾ രംഗതെത്തി.

നേരത്തെയും മാർപ്പാപ്പ ഹസ്തദാനം ചെയ്യുന്നതുമായി ബന്ധപ്പട്ടു വിവാദങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ വിരലിലെ മുദ്ര മോതിരം ചുംബിക്കാൻ ഏതാനും തീർത്ഥാടകരെ മാർപ്പാപ്പ അനുവദിച്ചിരുന്നില്ല. വിരൽ ചുംബിക്കാൻ ഒരുങ്ങിയപ്പോൾ മാർപ്പാപ്പ കൈ വലിക്കുന്ന രംഗങ്ങൾ പുറത്തു വന്നിരുന്നു. അണുക്കൾ പടരുമോ എന്ന ആശങ്ക മൂലമാണ് കൈ ചുംബിക്കാൻ മാർപ്പാപ്പ അനുവദിക്കാത്തതെന്നായിരുന്നു വത്തിക്കാന്റെ വിശദീകരണം.