ഷാന്‍ വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍; അറസ്റ്റിലായത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുരേഷ് ബാബു

കെ.എസ് ഷാന്‍ വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ ചേര്‍ത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം ആര്‍എസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

രണ്‍ജിത് വധക്കേസില്‍ ഗൂഢാലോചന നടത്തുകയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരു കേസുകളുമായി ബന്ധപ്പെട്ട് അന്വോഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.