എം ജി ശ്രീകുമാറിന്റെ ലണ്ടനിലെ ശിഷ്യൻ സുദേവ് കുന്നത്ത് ആലപിച്ച മലയാള ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

Oru Dalam Maathram sudev kunnath.JPG

ലണ്ടൻ : ബ്രിട്ടനിലെ മലയാളികൾക്കും സംഗീത പ്രേമികൾക്കും സുപരിചിതമായ നാമമാണ് സുദേവ് കുന്നത്ത് എന്ന തൃശ്ശൂരുകാരനായ പാട്ടുകാരൻ , ബ്രിട്ടനിലെ പ്രശസ്തമായ സോഫ്റ്റ് വെയർ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിൽ കൺസൾട്ടന്റ് ആയാണ് ജോലി ചെയ്യുന്നതെങ്കിലും സിരകളിൽ മുഴുവൻ സംഗീതവുമായി ജീവിക്കുന്ന സുദേവ് മലയാളികളുടെ എക്കാലത്തെയും ഗൃഹതുരത്വ ഗാനമായ “ഒരു ദലം മാത്രം “എന്ന ഗാനത്തിന്റെ വ്യത്യസ്ത ഭാവവുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു

ഓ. എൻ .വി കുറുപ്പിന്റെ രചനയിൽ എം ജി രാധാകൃഷ്ണൻ സംഗീതം നൽകി ദാസേട്ടൻ ആലപിച്ച ഈ ഗാനം സുദേവിന്റെ മനോഹര ശബ്ദത്തിൽ ഉയർന്ന ക്വാളിറ്റിയിൽ ലണ്ടനിൽ തന്നെയാണ് റെക്കോർഡ് ചെയ്തിരിക്കുന്നതും , പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ ശിഷ്യനായ സുദേവ് ഇതിനോടകം തന്നെ യു കെ യിൽ ദാസേട്ടന്റെയും , ചിത്ര ചേച്ചിയുടെയും , എം .ജി ശ്രീകുമാറിന്റെയും ഉൾപ്പടെ ഉള്ള പ്രമുഖ ഗായകരുടെ സംഗീത പരിപാടികളുടെ സംഘടകനായും , ലോകമെമ്പാടുമുള്ള മലയാളി കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുന്ന എം ജി ശ്രീകുമാർ നേതൃത്വം കൊടുക്കുന്ന ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയുടെ ഭാഗവുമാണ് , ബ്രിട്ടനിൽ നടക്കുന്ന മിക്ക സംഗീത പരിപാടികളിലും ,പ്രശസ്ത ഗായകരോടൊപ്പവും അല്ലാതെയും മനോഹരമായ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്ന സുദേവ് ആലപിച്ച ഈ ഗാനം ഭംഗിയായി ദൃശ്യാവിഷ്കാരവും നൽകിയാണ് ഇപ്പോൾ യു ട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത് .

ശ്രീനാഥ് വിജയനാണ് ഈ ഗാനം റെക്കോർഡ് ചെയ്തതും സൗണ്ട് എൻജിനീയറിങ് നിര്വഹിച്ചതും , വെൽസ് ചാക്കോയാണ് ഈ വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തത് .സീ സരി ഗമ പ യിലെ മെന്റർ മിഥുൻ ജയരാജ് ആണ് സുദേവിന്റെയും സംഗീത പരിശീലത്തിന്റെ മെന്റർ