പാക് അധിന കശ്മീര്‍ ഇന്ത്യയുടെ ഭാഗം- രാജ്നാഥ് സിം​ഗ്

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബാബാ അമർനാഥ് ഇന്ത്യയിലാണുള്ളത്. മാ ശാരദാ ശക്തി നിയന്ത്രണ രേഖയ്‌ക്ക് അപ്പുറത്തും. അത് എങ്ങനെ സാധ്യമാകുമെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു.

പാക് അധീന കശ്മീരിനെക്കുറിച്ച് പാർലമെന്റിൽ ഒരു പ്രമേയം പാസാക്കിയിരുന്നു. പാക് അധീന കശ്മീരുൾപ്പെടെയുള്ള കശ്മീർ മുഴുവനും ഇന്ത്യയുടേത് തന്നെയാണ്. ഇനിയങ്ങോട്ടും ഇന്ത്യയുടെ ഭാഗമായി തുടരും. പിന്നെങ്ങനെയാണ് മഹാദേവനായ ബാബ അമർനാഥ് നമ്മോടൊപ്പവും മാ ശാരദാ ശക്തി നിയന്ത്രണരേഖയുടെ മറുവശത്തും കഴിയുക

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ 1962ൽ ലഡാക്കിലെ നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ഞാൻ ചോദ്യം ചെയ്യുന്നില്ല. ചിലപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം നല്ലതായിരിക്കാം. പക്ഷേ ഇന്ത്യയുടെ നയങ്ങൾക്ക് അത് ബാധകമല്ല. എന്തുതന്നെയായാലും ഇന്നത്തെ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ രാജ്യങ്ങളിലൊന്നായി മാറി കഴിഞ്ഞു,” പ്രതിരോധ മന്ത്രി പറഞ്ഞു. രാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം ചെയ്തവരാണ് നമ്മുടെ സൈന്യം. ധീരരായ നിരവധി സൈനികർ 1999ലെ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ചു. അവരെ ഈ വേളയിൽ നമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.