പാക്ക് കൈയേറ്റ കാശ്മീർ പിടിക്കും, ലോകത്തിനു ഇന്ത്യൻ മുന്നറിയിപ്പ്

പാക്ക് കൈയ്യേറ്റ കാശ്മീരിനു കാശ്മീർ നിയമ സഭയിൽ ഇനി മുതൽ എം എൽ എ മാർ, ആയുധം പുറത്തെടുത്ത് മോദി.പാക്ക് അധിനിവേശ കാശ്മീരില്‍ അവകാശവാദം ഉന്നയിച്ച് അന്തരാഷ്ട്ര വേദിയില്‍ ഇന്ത്യയുടെ നീക്കം.ഇപ്പോൾ ബ്രിട്ടന്റെ ചില നീക്കങ്ങൾ പൊളിച്ചടുക്കുകയാണ്‌ ഇന്ത്യ.പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ പാക്ക് അധീനവേശ കാശ്മീരിലെ പിഒകെ സന്ദര്‍ശനം അംഗീകരിക്കില്ലെന്ന് ഇന്ത്യ പറഞ്ഞു. ഒരു രാജ്യത്തിന്റെയും ഭരണാധികാരികളോ നേതാക്കളോ പ്ക് അധിനിവേശ കാശ്മീരില്‍ കയറരുത്. അത് ഇന്ത്യയുടെ മാത്രം ഭൂമിയാണ്.

ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജെയ്ന്‍ മരിയറ്റ് ജനുവരി 10നാണ് മിര്‍പുര്‍ സന്ദര്‍ശിച്ചത്. മാരിയറ്റിന്റെ സന്ദര്‍ശം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യയുടെ പരമാധികാത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന നടപടിയാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അവര്‍ എന്തിനാണ് കാശ്മീരിലേക്ക് പോയത്. ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് ചരിത്രം അറിയില്ലെ എന്നും ഇല്ലെങ്കില്‍ അന്തരാഷ്ട്ര ഭൂപടവും യുഎന്‍ അംഗീകരിച്ച ഭൂപടവും വായിച്ച് പഠിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

”പാക്ക് അധിനിവേശ കാശ്മീരിലെ ജനങ്ങളേ സഹായിക്കും എന്നും അവർ ഇന്ത്യക്കാരാണ്‌ എന്നും കഴിഞ്ഞ പാർലിമെന്റിൽ അമിത് ഷാ പ്രഖ്യാപിച്ചു. ഇനി മുതൽ പാക്ക് അധിനിവേശ കാശ്മീരിനു 9 എം എൽ എ മാരേ വരെ അനുവദിക്കും. ഇവർ കൂടി ഉൾപ്പെട്ടതാണ്‌ ഇനി കാശ്മീർ നിയമസഭ. അതായത് പാക്ക് കൈയ്യേറ്റ കാശ്മീരിൽ വേണ്ടി വന്നാൽ ഇന്ത്യ തിരഞ്ഞെടുപ്പും നടത്തും”

സംഭവത്തില്‍ ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷണറെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നതാണ് ജമ്മു കാശ്മീരും ലഡാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടണ്‍ നടത്തിയത് ഇന്ത്യയുടെ പരമാധികാരത്തില്‍ കടന്നുകയറാനുള്ള ശ്രമമാണ്. പ്രദേശം സന്ദര്‍ശിച്ച മാരിയറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ എക്‌സ് അക്കൗണ്ടില്‍ സന്ദര്‍ശനത്തിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. അവര്‍ കടകളില്‍ പോകുന്നതും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. അതേസമയം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാക്കിസ്ഥാനിലെ അമേരിക്കന്‍ അംബാസിഡറും പാക് അധിനിവേശ കാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.