പന്നിയങ്കര ടോൾ പ്ലാസയിൽ സമരം കടുക്കുന്നു

പാലക്കാട് : പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ സമരം കടുക്കുന്നു. പന്നിയങ്കര ടോൾ പ്ലാസയിലൂടെ ടോൾ നൽകാതെ ബസുകൾ കടന്ന് പോകുകയാണ്. ബസുടമകൾ തന്നെ ബാരിക്കേഡുകൾ മാറ്റി ബസുകൾ കടത്തിവിടുകയാണ്. കഴിഞ്ഞ 28 ദിവസമായി പണിമുടക്കിലായിരുന്ന ബസ് സർവീസാണ് വീണ്ടും സർവീസ് തുടങ്ങിയത്  ഭീമമായ തുക ടോൾ നൽകാനാവില്ലെന്ന നിലപാടിലാണ് ബസ്സുടമകൾ

ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകൾ നൽകേണ്ടത്. ഇത് വളരെക്കൂടുതലാണെന്നും നിരക്കിൽ ഇളവ് വേണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വർധിപ്പിച്ച ടോൾ നിരക്കിനെതിരെ ടിപ്പർ ലോറികളും ടോൾ പ്ലാസയിൽ നിർത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. ഒരു തവണ കടന്നു പോകുന്നതിന് 650 രൂപയാാണ് ഇവർ നൽകേണ്ടത്. കഴിഞ്ഞ മാർച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയത്.