ഒരു പെണ്ണ് തന്റെ ഉള്ളിൽ ശക്തിയെ എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മഞ്ജു വാര്യർ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. നടനും സംവിധായകനുമായ പാർത്ഥിപൻ മഞ്ജുവിനെ കുറച്ചു പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്, വാക്കുകൾ

മഞ്ജു വാര്യരും ഞാനും തമ്മിൽ മുൻ പരിചയം ഇല്ല. എന്റെ കഥൈ, തിരക്കഥെയ്, വാസനം, എന്ന സിനിമ കണ്ട് മഞ്ജു എന്റെ ഫോൺ നമ്പർ തേടി കണ്ടുപിടിച്ചു എന്നെ അഭിനന്ദിക്കാൻ വിളിച്ചിരുന്നു. ഒത്ത സെറിപ്പ് എന്ന സിനിമ അവർ കണ്ടിട്ടില്ല എന്ന് തോനുന്നു. കണ്ടിരുന്നെങ്കിൽ അവർ എന്നെ വിളിച്ചു അഭിനന്ദിച്ചേനെ.

നമ്പർ അല്ല എന്റെ ഫോൺ തന്നെ തരാം നിങ്ങൾ നേരിട്ട് ഡയൽ ചെയ്‌തോളൂ എന്നും ചിരിച്ചുകൊണ്ട് ആദ്ദേഹം പറയുന്നു. ഇങ്ങനെ ഞാൻ എന്തുകൊണ്ട് പറഞ്ഞു എന്നാൽ ഒരു സിനിമ കണ്ടു സിനിമ നല്ലത് ആണെന്ന് പറയാൻ ഒരു നല്ല മനസ്സ് വേണം. അതാണ് നമ്പർ തേടി കണ്ടുപിടിച്ചു എന്നെ വിളിച്ചത്.തമിഴ് നാട്ടിൽ കൃപാനന്ദ വാര്യർ എന്നൊരാൾ ഉണ്ടായിരുന്നു. കൃപാനന്ദവാര്യരും മഞ്ജുവും തമ്മിൽ വലിയ വ്യത്യസം ഒന്നുമില്ല, കൃപാനന്ദ വാര്യർ ആത്മീയ പ്രഭാഷകൻ ആണ്. മഞ്ജു വാര്യർ ആത്മീയത പ്രസംഗിക്കുന്നില്ല, പകരം പെണ്ണിന്റെ ശക്തി എന്താണ് അഴക് എന്താണ് എന്നതിന്റെ തെളിവാണ് മഞ്ജു. ഉദാഹരണത്തിനു ഒരു കമ്പി, അത് ചുമ്മാതിരുന്നാൽ തുരുമ്പ് പിടിക്കും. എന്നാൽ അതിനുള്ളിലൂടെ ഒരു ചെറിയ വൈദ്യുതി ഇരുന്നാൽ അത് തുരുമ്പിക്കില്ല.

ഒരു പെണ്ണ് പെണ്ണാണ് എന്ന് പറഞ്ഞുകൊണ്ട് വെറുതെ ഇരുന്നാൽ കാര്യമില്ല. അവളുടെ കഴിവുകൾ എല്ലാം നശിച്ചു പോകും. തന്നിൽ സ്ത്രീത്വത്തിന്റെ ബോധം ഉള്ള ഒരാള് ആണെങ്കിൽ മഞ്ജുവിനെ പോലെ നല്ല സുന്ദരിയായി എനർജെട്ടിക്കായി ഇരിക്കും. കമ്പിക്കുളിലെ കറന്റ് പോലെയാണ് നിങ്ങളുടെ ഉള്ളിലെ എനർജി, നിങ്ങളുടെ സിനിമ നിങ്ങളുടെ അഭിനയം ഒക്കെ കാണുമ്പൊൾ ഒക്കെ അഭിമാനം തോന്നുന്നു. ഒരു പെണ്ണ് തന്റെ ഉള്ളിൽ ശക്തിയെ എങ്ങനെ തിരിച്ചറിഞ്ഞു ജീവിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് മഞ്ജു വാര്യർ.