കഥാപാത്രങ്ങൾക്കനുസരിച്ച് ഞാൻ മൊത്തത്തിൽ മാറാറുണ്ട്- പാർവതി

ചില കഥാപാത്രങ്ങളിൽ നിന്നും പുറത്ത് കടക്കാൻ ബുദ്ധിമുട്ടാറുണ്ടെന്നും യാത്രകളിലൂടെയാണ് താൻ അത് പരിഹരിക്കാറുള്ളതെന്നും തുറന്നു പറഞ്ഞ് പാർവതി. വാക്കുകൾ,

ചില കഥാപാത്രങ്ങൾ വിട്ടുപോകാൻ ബുദ്ധിമുട്ടാണ്. യാത്രകളിലൂടെയാണ് ചില കഥാപാത്രങ്ങളിൽ നിന്നും പുറത്ത് കടക്കുന്നത്. കഥാപാത്രങ്ങൾക്കനുസരിച്ച് ഞാൻ മൊത്തത്തിൽ മാറാറുണ്ട്. എന്റെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങൾ തന്നെയാവും ഞാനും ധരിക്കുന്നത്. ജീൻസ് ധരിക്കുന്ന കഥാപാത്രമാണെങ്കിൽ ഒരു മാസത്തേക്ക് ഞാൻ ജീൻസും ക്രോപ്പ് ടോപ്പുമായിരിക്കും ധരിക്കുക

അഭിനാതാവ് എന്ന നിലയിൽ സ്വയം എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് 8.5 മാർക്ക് എന്നായിരുന്നു പാർവതിയുടെ മറുപടി.
താൻ സാധാരണ ജനങ്ങളെ പോലെ തന്നെ പുറത്ത് പോവാറുണ്ട്, അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്.‘വഴിയിലൂടെ ഒക്കെ നടക്കാറുണ്ട്. രാത്രി വൈകി ട്രെയ്‌നിൽ യാത്ര ചെയ്യാറുണ്ട്. അധികമാരും തിരിച്ചറിയാറില്ല. അക്കാര്യത്തിൽ ഞാൻ കൊവിഡിനാണ് നന്ദി പറയുന്നത്. എല്ലാവരും കൊവിഡ് വന്നതിൽ വിഷമിക്കുന്നുണ്ട്. പക്ഷേ മാസ്‌കിന്റെ ഉപയോഗം എനിക്ക് വലിയ ഉപകാരമായി.

മലയാള സിനിമയിൽ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പാർവതി തിരുവോത്ത്.എന്തും വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പാർവതിയുടെ പുതിയ ചിത്രം പുഴുവാണ്. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള,കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്