കോണ്‍ഗ്രസ് പദവികളില്‍ 50 ശതമാനം ദലിത്, നൂനപക്ഷ, വനിതാ സംവരണം; ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി മാത്രം

ജയ്പൂര്‍: കോണ്‍ഗ്രസ് പദവികളില്‍ വനിതാ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്താന്‍ പ്രവര്‍ത്തക സമിതിയില്‍ തീരുമാനം. ഒരു കുടുംബം ഒരു സ്ഥാനാര്‍ഥി നിര്‍ദേശത്തിനും അംഗീകാരം നല്‍കി. സ്ഥാനാര്‍ഥിത്വത്തിലും പാര്‍ട്ടി ഭാരവാഹിത്വത്തിലും പകുതി പേര്‍ 50 വയസിനു താഴെയുള്ളവരായിരിക്കും.

പാര്‍ട്ടി തെരഞ്ഞടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. ജനങ്ങളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ പദയാത്ര സംഘടിപ്പിക്കാനും ചിന്തന്‍ ശിബിരിന് ശേഷം ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി. പാര്‍ട്ടി തെരഞ്ഞടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ പ്രത്യേക സമിതികള്‍ക്ക് രൂപം നല്‍കും. അതേസമയം ദേശീയതലത്തിലും പാര്‍ലമെന്‍ററി ബോര്‍ഡ് വേണമെന്ന ശിപാര്‍ശ നിരസിച്ചു.