ഇന്ധനവില വീണ്ടും വർധിപ്പിച്ചു; രാജ്യത്തിൻറെ പല ഭാഗത്തും വില നൂറ് കവിഞ്ഞു

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. 37 ദിവസത്തിനിടെ 22 തവണയാണ് വില വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോവിഡ് മൂലം അധിക ചെലവുകൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ വില നിയന്ത്രണത്തെപ്പറ്റി ആലോചിക്കാനാവില്ലെന്നു കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി നേരത്തെ വിശദമാക്കിയിരുന്നു.

കൊച്ചി പെട്രോൾ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസൽ 91.31 രൂപയുമാണ് ഇന്നത്തെ വില.

രാജ്യത്തിൻറെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.