പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഉടൻ കണ്ടുകെട്ടും

ഭീകര വാദ സംഘടനായി പ്രഖ്യാപിച്ച് നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ എല്ലാ ആസ്തികളും ഓഫീസുകളും ഉടൻ തന്നെ കണ്ടുകെട്ടും. വാടകക്ക് പ്രവർത്തിക്കുന്ന ഓഫീസുകൾ ഉൾപ്പെടെ പൂട്ടുകയും അവ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്യും. ഓഫീസിലെ സാധനങ്ങൾ ഒന്നും മാറ്റുവാൻ പൊലും ഇനി സമ്മതിക്കില്ല. സ്വന്തമായ കെട്ടിടവും ഭൂമിയും ആണെങ്കിൽ ആ ആസ്തികൾ കേന്ദ്ര സർക്കാരിന്റെയോ ഇഡിയുടേയോ വിധേയമാകും

ഇത് സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഉത്തരവ് പോലീസിന് ലഭിച്ചു.ദില്ലിയിൽ നിന്നും എല്ലാ ചീഫ് സിക്രട്റ്ററിമാർക്കും, ഡിജി പിമാർക്കും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ഉത്തരവ് ലഭിച്ചു. ഇതു പ്രകാരം ഇനി എന്തൊക്കെ ചെയ്യണം എന്നും അക്കമിട്ട് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഡി.ജി.പിക്ക് ഈ നിർദ്ദേശത്തിൽ നിന്നും മുഖ്യമന്ത്രി ഇടപെട്ടാൽ പോലും ഒഴിഞ്ഞ് മാറാൻ ആവില്ല. കാരണം കേന്ദ്ര സിവിൽ സർവീസ് കാറ്റഗറിയിൽ ഉള്ളവരെ ഡിജി പി ആയും ചീഫ് സിക്രട്ടറിയായും നിയമിക്കുന്നതും ഇത്തരം കാര്യങ്ങൾ സുഗമമായി സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചും നടപ്പാക്കാനാണ്‌.

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്തൊക്കെ ഇനി ചെയ്യാൻ പാടില്ല എന്ന് നോക്കാം. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെ 8 സംഘടനകൾ അതായത് റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നിവയുടെ കൊടിയോ തോരണങ്ങളോ ഒന്നും ആരും ഉയർത്തരുത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ പോലും ഈ സംഘടനകൾക്കായി പോസ്റ്റ് ഇടുന്നവർ നിരോധിത പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരായി കണക്കാക്കും. പ്രസ്ഥാവനകൾ പാടില്ല. നിരോധിക്കപ്പെട്ട സംഘടനകളുടെ പേരിൽ രഹസ്യ മീറ്റീങ്ങ് നടത്തിയാൽ പൊലും ഭീകരവാദ കുറ്റം ചുമത്തി ജയിലിൽ കഴിയേണ്ടി വരും.

നിരോധനം നിലവിൽ വരുന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. എല്ലാ ജില്ലാ പോലിസ് മേധാവിമാർക്കും ഇതിനോടകം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നാവും തുടർന്നുളള നീക്കങ്ങൾ.അതേ സമയം പോപ്പുലർ ഫ്രണ്ടിന് പിന്നാലെ അവരുടെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയേയും രാജ്യത്ത് നിരോധിക്കുമെന്ന് വാർത്തകൾ വരുന്നുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞിട്ടുണ്ട്. കമ്മിഷന്റെ തീരുമാനത്തിന് അനുസരിച്ചാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയുണ്ടാകും. രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശമനുസച്ചായിരിക്കണമെന്നാണ് ചട്ടം.

എന്തുകൊണ്ട് പോപ്പുലർ ഫ്രണ്ടിനെയും 8 സംഘടനകളേയും നിരോധിച്ചു എന്ന് കേന്ദ്ര സർക്കാർ വിഞ്ജാപനത്തിൽ എണ്ണി എണ്ണി പറയുന്നുണ്ട്. ജോസഫ് മാഷിന്റെ കൈവെട്ട് മുതൽ അഭിമന്യു വധവും വരെ എടുത്ത് പറയുന്നു.ഭീകരപ്രവർത്തനങ്ങൾക്കു ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലന പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ പോപ്പുലർ ഫ്രണ്ട് ചെയ്തു എന്ന് കൃത്യമായി പറയുന്നു.നാഷനൽ വിമൻസ് ഫ്രണ്ടിനെ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് പിഎഫ്ഐ ആണെന്നും ചൂണ്ടിക്കാട്ടി.

യുവജനങ്ങൾ, വിദ്യാർഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാനും അംഗത്വം വിപുലീകരിക്കാനുമാണ് അനുബന്ധ സംഘടനകളിലൂടെ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചത്. ഈ സംഘടനകൾ രൂപീകരിച്ചതു ഇതേ ലക്ഷ്യങ്ങൾക്കായാണ്. സംഘടനയ്ക്ക് ആവശ്യമായ ഫണ്ടുസമാഹരണവും ഇവരിലൂടെ ലക്ഷ്യമിട്ടു എന്നും എടുത്ത് പറയുന്നു.ഐഎസ് ഉൾപ്പെടെയുള്ള ആഗോള ഭീകര സംഘടനകളുമായി പിഎഫ്ഐയ്ക്കുള്ള അടുത്ത ബന്ധം തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ഐഎസിൽ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അനുഭാവികളും അംഗങ്ങളാണ്.

സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകരപ്രവർത്തനങ്ങളിൽ ഇവരും ഭാഗമായിട്ടുണ്ട്. ഐഎസുമായി അടുപ്പമുള്ള ചില പിഎഫ്ഐ അംഗങ്ങൾ സംഘർഷ സ്ഥലങ്ങളിൽ കൊല്ലപ്പെട്ടു എന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്