സ്ത്രീധന പീഢനം; പോലി സ് ശക്തമായ നടപടി സ്വീകരിക്കണം; മുഖ്യമന്ത്രി

സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവ തടയാന്‍ പൊലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഗാര്‍ഹിക പീഡനമടക്കമുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ക്ക് ഈ വിവരം അറിയിക്കാന്‍ പ്രത്യേക നമ്ബര്‍ നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ സംവിധാനങ്ങള്‍ വഴിയും വാര്‍ഡ് തല ബോധവത്ക്കരണം നടത്താന്‍ സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധന പീഢനങ്ങള്‍ക്കെതിരേ പോലിസ് ശക്തമായ നടപടിയെടുക്കണം. കേസുകള്‍ നീണ്ടു പോകരുത്. സ്ത്രീകള്‍ക്ക് നിര്‍ഭയമായി പോലിസ് സ്‌റ്റേഷനുകളിലെത്തി പരാതിപ്പെടാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.