പിണറായി വിജയന്റെ കോവിഡ് നിയമ ലംഘനവും ചുമത്താവുന്ന വകുപ്പുകളും

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്തനായി ആശുപത്രി വിട്ടതിന് പിന്നാലെ വിവാദമാണ് ഉണ്ടായിരിക്കുന്നത്. ഈമാസം നാലുമുതൽ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിതോടെ മുഖ്യമന്ത്രി കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ആരോപണം. കോവിഡ് നിയമം ലംഘിച്ച മുഖ്യമന്ത്രി ക്കെതിരെ ഐ.പി.സി 176, 177, 277 വകുപ്പുകൾ പ്രകാരം കേസ് എടുക്കാം,6 മാസമാണ്‌ പരമാവധി ശിക്ഷ എങ്കിലും സംസ്ഥാന സർക്കാർ കൊണ്ടുവന്നു എന്ന് പറയുന്ന ഓർഡിനസ് പ്രകാരം 2 കൊല്ലം വരെ ശിക്ഷ ആകാം.2 കൊല്ലം തടവും പിഴയും ലഭിക്കാമെന്ന് നിയമവിദ​ഗ്ദർ അഭിപ്രായപ്പെടുന്നു. 1897ലെ കേന്ദ്ര എപ്പിഡമിക് ആക്ട് പ്രകാരം മുഖ്യമന്ത്രിക്കെതിരേ 6 മാസത്തേ തടവിനും 1000 രൂപ പിഴക്കും ഉൾപെട്ട ഐ.പി.സി വകുപ്പുകൾ ചുമത്താവുന്നതാണ്‌.

കൂടാതെ എപ്പിഡമിക് ആക്ട് പ്രകാരം കലക്ടർക്കോ പിണറായി വിജയൻ റോഡ് ഷോയും പ്രചരണവും നടത്തിയ തദ്ദേശ സ്വയം ഭരണ പ്രദേശത്തേ സിക്രട്ടറിക്കോ പരാതി നല്കാം. ഇത്തരത്തിൽ ഒരു പരാതി ലഭിച്ചാൽ പോലീസ് ആദ്യം എഫ്.ഐ ആർ ഇടുകയാണ്‌ വേണ്ടത്. പ്രതി മുഖ്യമന്ത്രി ആയതിനാൽ ക്രിമിനൽ നിയമം ഇമ്യൂണിറ്റി ഉണ്ട്. ഇത് മറികടക്കാൻ പ്രോസിക്യൂഷനു ഗവർണ്ണറുടെ അനുമതി തേടാം. വിവരങ്ങൾ ന്യായം എന്ന് ബോഷ്യപ്പെട്ടാൽ ഗവർണ്ണർ അനുമതി നല്കും.

കോവിഡ് ബാധിതനായ പിണറായി വിജയൻ ഏപ്രിൽ നാലിന് റോഡ് ഷോ നടത്തിയിരുന്നു. ഇത് ​ഗുരുതരമായ ലംഘനമാണ്. കോവിഡ് രോ​ഗിയായിരിക്കേ ആശുപത്രിയിൽ ചികിത്സ നേടേണ്ടതിനുപകരം പൊതുജനങ്ങളുടെ ഇടയിൽ റോഡ് ഷോ നടത്തിയെന്ന​ഗ് ​ഗുരുതര ലംഘനമാണ്. അതു പോലെ തന്നെ വോട്ടിം​ഗ് ദിവസം കോവിഡ് ബാധിതനായ മുഖ്യമന്ത്രി വോട്ടു ചെയ്യാൻ വന്നു. ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യമാണ് ഉന്നയിക്കുന്നത്. കോവിഡ് ബാധിതനായിട്ടും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി എന്നും ക്രിമിനൽ കേസ് എടുക്കണം എന്നും കേന്ദ്ര മന്ത്രി കെ മുരളീധരൻ കർശനമായി ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. 176 ആം വകുപ്പനുസരിച്ച് ഒരാൾ പ്രവർത്തിക്കുകയാണെങ്കിൽ നടപടിയെടുക്കാമെന്നതാണ് ഒരു മാസം മുതൽ ആറു മാസം വരെ തടവു ശിക്ഷക്ക് വിധിക്കാവുന്നത്. പിണറായിക്കെതിരെ കേസ് നിലനിൽക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. ​ഗവർണറുടെ അനുമതി ലഭിച്ചാൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാമെന്നും നിയമവിദ​ഗ്ദർ ചൂണ്ടിക്കാണിക്കുന്നു. പാർട്ടിക്കുവേണ്ടി പാർട്ടി താൽപ്പര്യങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം പകർച്ച വ്യാധി നിയമം ലംഘിച്ചത്. സംസ്ഥാന സർക്കാരിന്റെ ഓഡിനനൻസ് നിലനിൽക്കുന്നുണ്ടെങ്കിൽ രണ്ട് വർഷം വരെ പിണറായിക്ക് ശിക്ഷ ലഭിക്കാമെന്നതാണ്.

പകർച്ച വ്യാധി നിയമം ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കാൻ എന്തുകൊണ്ട് സംസ്ഥാന പോലീസ് തയ്യാറാകുന്നില്ലെന്ന ചോദ്യം ഉയരുന്നു. മുഖ്യമന്ത്രി ആയതിനാൽ ക്രിമിനൽ കേസ് എടുക്കുന്നതിൽ നിയമ പരിരക്ഷ ഉണ്ട്. കാരണം ഭരണഘടനാപരമായുള്ള പദവി ആയതിനാൽ ഇന്ത്യൻ പീനൽ കോടിലെ വകുപ്പുകൾ ചുമത്തുന്നതിൽ ലീഗൽ ഇമ്യൂണിറ്റി ഉണ്ട്. മുഖ്യമന്ത്രി കോവിഡ് ബാധിതനായിട്ടും തിരഞ്ഞെടുപ്പ് പ്രചരണത്തിനും റോഡ് ഷോയ്ക്കും പോയത് ഇപ്പോൾ നിയമ പ്രശ്നം കൂടിയായി മാറി.