ഹിന്ദു നേതാക്കളേ വധിക്കാൻ ആസൂത്രണം മലപ്പുറത്ത്

ഭീകര പ്രവർത്തന കേസിലെ പ്രതി സിദ്ദിഖ് കാപ്പനേ പിന്തുണച്ച് മലയാള മാധ്യമങ്ങൾ കൂട്ടത്തോടെ പ്രതിസന്ധിയിൽ. ഭീകര പ്രസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ ഏതൊക്കെ മാധ്യമ സ്ഥാപനങ്ങൾക്ക് ധനസഹായം ലഭിച്ചു എന്ന നിർണ്ണായകമായ ചൊദ്യങ്ങൾ ഉയരുന്നു. ഹിന്ദു നേതാക്കളേയും ബിജെപി നേതാക്കളേയും വധിക്കാൻ സിദ്ദിഖ് കാപ്പൻ നിർദ്ദേശം നല്കി എന്ന ഹത്രാസ് കലാപ ഗൂഢാലോചന കേസിലെ കൂട്ട് പ്രതികളുടെ കുറ്റ സമ്മതം സിദ്ദിഖ് കാപ്പനു മാത്രമല്ല ഇയാളേ വെള്ള പൂശിയ മാധ്യമങ്ങൾക്ക് വരെ തിരിച്ചടിയായി. സിദ്ദിഖ് കാപ്പൻ ദില്ലി കലാപത്തിൽ വഹിച്ച റോളും പോപ്പുലർ ഫ്രണ്ടിന്റെ തിങ്ക് ടാങ്ക് ആയിരുന്നു എന്ന വെളിപ്പെടുത്തലും വന്നു കഴിഞ്ഞു. ഹിന്ദു നേതാക്കളേ കൂട്ട കൊല ചെയ്യണം എന്നും ആർ എസ് എസ് നേതാക്കളേ എന്തുകൊണ്ട് ഇല്ലാതാക്കണം എന്നും സിദ്ദിഖ് കാപ്പൻ നിർദ്ദേശം നല്കി എന്നും കൂട്ടു പ്രതികൾ പറഞ്ഞതായി വിവരങ്ങൾ ഉണ്ട്. ഇതെല്ലാം സിദ്ദിഖ് കാപ്പന്റെ നേതൃത്വത്തിലുള്ള പോപ്പുലർ ഫ്രണ്ട് ഭീകരന്മാർ കേരളത്തിൽ മലപ്പുറത്ത് മഞ്ചേരിയിൽ ഇരുന്നാണ്‌ നീക്കം നടത്തിയത്. ഹിന്ദു നേതാക്കളേ കൊല്ലാനുള്ള നിർണ്ണായകമായ ക്യാമ്പ് പോപ്പുലർ ഫ്രണ്ട് നടത്തിയത് മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ ഗ്രീൻ വാലി അക്കാദമി ക്യാമ്പിലാണ്‌.

സിദ്ദിഖ് കാപ്പനേ ഏറ്റവും അധികം വെള്ള പൂശിയത് കേരളത്തിലെ ഇസ്ളാമിക മാധ്യമങ്ങൾ ആയിരുന്നു. മാധ്യമ പ്രവർത്തക സംഘടനയായ കെ യു ഡബ്ള്യു ജെയും സിദ്ദിഖ് കാപ്പനേ പിന്തുണച്ചു. ഇപ്പോൾ പോപ്പുലർ ഫ്രണ്ട് പ്രതികളുടെ കുറ്റ സമ്മതം വന്നതോടെ ഇവരെല്ലാം പ്രതിക്കൂട്ടിലായി.
ഹത്രാസ് കലാപ ഗൂഡാലോചന കേസിൽ കൂട്ടുപ്രതികളുടെ കുറ്റസമ്മതം സിദ്ദിഖ് കാപ്പന് ഊരാക്കുടുക്കായി. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹത്രാസിലേക്ക് പോയതെന്ന കാപ്പൻ്റെ അവകാശവാദം ഖണ്ഡിക്കുന്നതാണ് കേസിലെ കൂട്ടുപ്രതികളായ റൗഫ് ഷെറീഫ്, അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ, കെ.പി. കമാൽ എന്നിവരുടെ കുറ്റസമ്മത മൊഴികൾ.

കേസിൽ വിചാരണ ആരംഭിച്ചതോടെ കാപ്പൻ്റെയും കൂട്ടുപ്രതികളുടെയും മൊഴി വൈരുദ്ധ്യം വ്യക്തമായി. ഹത്രാസ് കലാപ ഗൂഡാലോചനയുടെ ബുദ്ധികേന്ദ്രമായ കാപ്പൻ മാധ്യമ പ്രവർത്തകനെന്ന മറപറ്റി തടിയൂരാൻ നോക്കുന്നത് കൂട്ടുപ്രതികളുടെ കുടുംബാംഗങ്ങൾക്കിടയിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. കാപ്പൻ ആസൂത്രണം ചെയ്ത പദ്ധതിയിലേക്ക് വിളിച്ചു കൊണ്ടു പോയി പൊലീസിൻ്റെ പിടിയിലായപ്പോൾ മറ്റുള്ളവരെ തള്ളിപ്പറഞ്ഞ് കാപ്പൻ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.

പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് സംഘത്തിൻ്റെ മാർഗ ദർശകനായാണ് കാപ്പൻ പ്രവർത്തിച്ചതെന്ന് ഹിറ്റ് സ്ക്വാഡ് പരിശീലകരായ ബദറുദ്ദീനും ഫിറോസ് ഖാനും മൊഴി നൽകിയിട്ടുണ്ട്.2020 സെപ്തംബറിൽ മഞ്ചേരി ഗ്രീൻ വാലി അക്കാഡമിയിൽ ഹിറ്റ് സ്ക്വാഡ് അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിശീലന ക്യാംപിൽ താത്വിക പ്രഭാഷണം നടത്തിയത് കാപ്പനായിരുന്നു. ആർഎസ്എസ് നേതാക്കളെ ഉന്മൂലനം ചെയ്യേണ്ടതിൻ്റെ പ്രാധാന്യമാണ് കാപ്പൻ വിശദീകരിച്ചത്. ബാബറി മസ്ജിദ് വിധി, സി എ എ നിയമം തുടങ്ങിയവക്കു പകരം വീട്ടാൻ ഹിന്ദു നേതാക്കളെ കൊന്നൊടുക്കണമെന്നായിരുന്നു കാപ്പൻ്റെ കൊലവിളി. ഡൽഹി കലാപത്തിൽ ഹിന്ദു വിഭാഗത്തിൻ്റെ തിരിച്ചടിക്ക് നേതൃത്വം നൽകിയ ബിജെ പി നേതാക്കളെ വധിക്കാനുള്ള തയാറെടുപ്പുകൾക്കും കാപ്പൻ നിർദേശം നൽകി.

ഇക്കാര്യങ്ങൾ കമാൽ, ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരുടെ മൊഴികളിലുണ്ട്. പിടിയിലായപ്പോൾ ഒപ്പമുണ്ടായിരുന്ന ക്യാംപസ് ഫ്രണ്ട് നേതാക്കളെ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാനും കാപ്പൻ ശ്രമിച്ചു. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ യാത്രക്ക് ഒപ്പം കൂടിയതാണെന്നും മുൻപരിചയമില്ലെന്നുമായിരുന്നു കാപ്പൻ്റെ കള്ളം പറച്ചിൽ. എന്നാൽ കാപ്പൻ വിളിച്ചതനുസരിച്ചാണ് വന്നതെന്നും വർഷങ്ങളായി പരിചയമുണ്ടെന്നും ക്യാംപസ് ഫ്രണ്ടുകാർ മൊഴി നൽകിയതോടെ കാപ്പൻ്റെ കള്ളം പൊളിഞ്ഞു.

ഹത്രാസ് യാത്രക്ക് കാർ വാങ്ങാൻ താൻ പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് ഡാനിഷിനു രണ്ടേ കാൽ ലക്ഷം രൂപ കൈമാറിയതായി റൗഫ് ഷെറീഫ് സമ്മതിച്ചു. ഡാനിഷിൻ്റെ ബന്ധുവും പി എഫ് ഐ പ്രവർത്തകനുമായ ആലമാണ് ഡ്രൈവറായത്.
കാപ്പൻ്റെ കാറിനു പിന്നാലെ ഹിറ്റ് സ്ക്വാഡ് അംഗങ്ങളായ ബദറുദ്ദീനെയും ഫിറോസിനെയും സ്ഫോടക വസ്തുക്കളുമായി മറ്റൊരു വാഹനത്തിൽ അയച്ചതായി റൗഫ് ഷെറീഫ് മൊഴി നൽകി. ഇവർക്കു നൽകാനുള്ള പണം കമാൽ കെ.പിയുടെ അക്കൗണ്ടിലേക്ക് അയച്ചതായും റൗഫ് സമ്മതിച്ചു.

ഹത്രാസ് കേസിൽ കാപ്പനെ മാത്രം രക്ഷിച്ചെടുക്കാൻ കെയുഡബ്ല്യുജെ നടത്തിയ ശ്രമം പരാജയപ്പെടുകയാണ്.കൂട്ടുപ്രതികളുടെ മൊഴികൾ കൂടാതെ കാപ്പൻ്റെ ഫോൺ രേഖകൾ നിർണായക തെളിവായി. കാപ്പൻ്റെ മുറിയിൽ നിന്നു പിടിച്ചെടുത്ത സിമി, പി എഫ് ഐ രേഖകളും നിഷേധിക്കാനാകാത്ത തെളിവായി. കേസിൽ കാപ്പനു വേണ്ടി മാത്രം സുപ്രീം കോടതിയിൽ കപിൽ സിബലിനെ നിയോഗിച്ചതിൽ റൗഫ്, ബദറുദ്ദീൻ, ഫിറോസ് എന്നിവരുടെ കുടുംബാംഗങ്ങൾ പിഎഫ്ഐ നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു.

സിദ്ദിഖ് കാപ്പനു വേണ്ടി മാധ്യമ പ്രവർത്തകർ ഉൾപ്പെട്ട സോളിഡാരിറ്റി കമ്മിറ്റി ഗൾഫിൽ നിന്നുൾപ്പെടെ കോടികൾ പിരിച്ചു കുടുംബത്തിനു നൽകിയപ്പോൾ കൂട്ടുപ്രതികളുടെ കുടുംബത്തിനു പി എഫ് ഐ നൽകുന്ന നക്കാപ്പിച്ച മാസവരിയേ കിട്ടിയുള്ളുവെന്നും പരാതിയുണ്ട്.