പോലീസ് ബാരിക്കേഡ് വെച്ച് റോഡ് തടഞ്ഞു, രോഗിയുമായി എത്തി ആംബുലന്‍സിനെ കടത്തിവിട്ടില്ല

കോഴിക്കോട്. രോഗിയുമായി പോയ ആംബുലന്‍സിന് പോലീസ് വഴിയൊരുക്കി നല്‍കിയില്ലെന്ന് ആക്ഷേപം. കോഴിക്കോട് നല്ലളത്താണ് സംഭവം. 96 വയസ്സുള്ള വൃദ്ധയുമായി പോയ ആംബുലന്‍സിനാണ് പോലീസ് ബാരിക്കേഡ് മാറ്റി നല്‍കാതിരുന്നത്. ഇതേ തുടര്‍ന്ന് ആംബുലന്‍സ് വഴിതിരിച്ച് വിടേണ്ടിവന്നു. നല്ലളം പോലീസ് സ്‌റ്റേഷന് സമീപം കോണ്‍ഗ്രസ് നടത്തുന്നുപ്രകടനം തടയുവാനാണ് പോലീസ് ബാരിക്കേഡ് വെച്ചത്.

ആംബുലന്‍സ് രോഗിയുമായി ഇതുവഴി എത്തിയിട്ടും വഴിയില്‍ നിന്നും ബാരിക്കേഡ് മാറ്റുവാന്‍ പോലീസ് തയ്യാറായില്ല. നാട്ടുകാരും ആംബുലന്‍സ് ഡ്രൈവറും കടത്തിവിടണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് കടത്തിവിടുവാന്‍ തയ്യാറായില്ല. പകരം ബദല്‍ മാര്‍ഗത്തിലൂടെ പോകുവാന്‍ ആവശ്യപ്പെട്ടുവെന്നും. 11 മണിക്ക് നടത്തേണ്ട പരിപാടിക്ക് പോലീസ് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ റോഡ് അടച്ചുവെന്നും പരാതിയുണ്ട്.