​ഗതാ​ഗതം സതംഭിപ്പിച്ച് റോഡിൽ വട്ടം വയ്ച്ച് പൊലിസ് വണ്ടി, ഡ്രൈവർ ഇറങ്ങിപ്പോയി

വാഹനം തെറ്റായ വിധത്തിൽ പാർക്ക് ചെയ്ത് മാർഗ തടസം ഉണ്ടാക്കി പോലീസ് ഉദ്യോ​ഗസ്ഥർ. തൃപ്പൂണിത്തുറ സ്റ്റാച്യു ജെങ്ഷനിലെ തിരക്കേറിയ ടൗണിലാണ് ​ഗതാ​ഗതം സത്ംഭിച്ചുകൊണ്ടുള്ള ഈ നടപടി. തൃപ്പൂണിത്തുറ സ്റ്റാച്യു ജെങ്ഷനിൽ പോലീസ് വാഹനം വളവിൽ റോഡിന്റെ നടുവിൽ പാർക്ക്‌ ചെയ്ത് എമൻ ഷോപ്പിംഗിൽ കയറി പോവുകയായിരുന്നു ഡ്രൈവറായ പോലീസുകാരൻ. നടു റോഡിലായിരുന്നു പോലീസിന്റെ പേരിലുള്ള കെ എൽ 07 സി ജെ 0325 എന്ന വാഹനം.ഇനി ഈ വാഹനത്തിന്റെ രേഖകൾ ഇങ്ങിനെ..

വാഹന ഉടമയുടെ പേർ സൂപ്രണ്ടന്റ് ഓഫ് പോലീസ്, വാഹന ലോൺ ഇല്ല…ആർ സി സ്റ്റാറ്റസ് ..കാലാവധി തീർന്നു.അതായത് ആർ സി സ്റ്റാറ്റസ് കാണിക്കുന്നത് എക്സ്പേഡ് എന്നാണ്‌. പൊല്ലൂഷൻ സർട്ടിഫികറ്റ് ഇല്ല, പൊല്ലൂഷൻ ഇല്ലാ എന്ന് രേഖകളിൽ നിന്നും വ്യക്തമാകുന്നു. ഇൻഷുറൻസ് ..ഇല്ല, ഇൻഷുറൻസ് രേഖകൾ എന്നിടത്ത് അതും ലഭ്യമല്ല…. ഇൻഷുറൻസ് പോളിസി നമ്പർ എന്നിടത്തും അതും ലഭ്യമല്ല എന്ന് രേഖകൾ കാണിക്കുന്നു… സീറ്റ് കപാസിറ്റി ..അതും എണ്ണം പറയുന്നില്ല. എത്ര സീറ്റുകൾ എന്ന് രേഖകളിൽ ഇല്ല. ഇ

ത്രമാത്രം രേഖാമൂലം ഉള്ള നിയമ വിരുദ്ധമായ വാഹനമാണ്‌ പോലീസിന്റെ ഈ വാഹനം. ഇതാണ്‌ റോഡ് തടസപ്പെടുത്തിയതും, മാത്രമല്ല ഇത്തരം വാഹനങ്ങൾക്ക് പുക സർട്ടിഫിക വേണ്ട്, ഇൻഷുറൻസ് വേണ്ട, സീറ്റ് എണ്ണം വേണ്ട, ആർ സി ബുക്ക് കാലാവധി വേണ്ട. എന്താണ്‌ ഇങ്ങിനെ ഒക്കെ എന്ന് ചോദിച്ചാൽ വണ്ടി പോലീസിന്റെ എന്നും കളിച്ചാൽ പിടിച്ച് അകത്താക്കും എന്നുമായിരിക്കും മറുപടി…അപകടം ഉണ്ടായാൽ എങ്ങിനെ നഷ്ടപരിഹാരം എന്ന് ചോദിച്ചാൽ പോലീസ് അതും കണ്ണുരുട്ടി കാണിക്കും

വീഡിയോ കാണാം