ഭർത്താവ് മുത്തലാഖ് ചൊല്ലിയ റുബീനയെ പ്രേംലാൽ ജീവിത സഖിയാക്കി.

ഭർത്താവ് മുത്തലാഖ് ചൊല്ലിയതിനെ തുടർന്ന് മുസ്ലീം യുവതി ഹിന്ദുമതം സ്വീകരിച്ച് ഹിന്ദുവിനെ വിവാഹം ചെയ്തു. റുബീന എന്ന യുവതിയാണ് ഹൈന്ദവ മതം സ്വീകരിച്ച് പുഷ്പയായി മാറിയത്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താമസിക്കുന്ന ഷോയിബും റുബീനയും ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാവുകയായി രുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം ദമ്പതികൾക്കി ടയിൽ രൂക്ഷമായ കലഹം തുടങ്ങി.

ഇതേ തുടർന്ന് റുബീനയെ ഷോയിബ് മുത്തലാഖ് ചൊല്ലി ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുകയായിരുന്നു. ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട്. ഭർത്താവ് മുത്തലാഖ് ചൊല്ലിയതോടെ കുടുംബ ജീവിതം വഴി മുട്ടിയ അവസ്ഥയിൽ പ്രേംപാലിനെ വിവാഹം കഴിക്കാൻ റുബീന തീരുമാനിക്കുകയായിരുന്നു. പിന്നീട് റുബീന ഹിന്ദുമതം സ്വീകരിക്കുകയും പ്രേംപാലിനെ വിവാഹം കഴിക്കുകയും പുഷ്പ ദേവിയായി മാറുകയും ചെയ്യുകയായിരുന്നു.

അഞ്ച് വർഷം മുമ്പാണ് നവാബ്ഗഞ്ചിൽ താമസിക്കുന്ന പ്രേംപാലിനെ യുവതി കണ്ടുമുട്ടുന്നത്. ശേഷം ഇരുവരും സുഹൃത്തുക്കളായിരുന്നു. ഭർത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച സാഹചര്യത്തിൽ തന്റെ സുഹൃത്തിനു തുണയാവാൻ പ്രേംലാൽ റുബീനയോട് അനുമതി തേടുകയാണ് ഉണ്ടായത്. അവളും സമ്മതം അറിയിച്ചതോടെ റുബീനയെ പ്രേം ലാൽ ജീവിത സഖിയാക്കി.