ഇന്ത്യ ഉടന്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പനാജി. ഇന്ത്യ ഉടന്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും ലോകമെമ്പാടുമുള്ള വിദഗ്ധര്‍ ഇക്കാര്യം വിശ്വസിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താക്കളായി മാറി, ഊര്‍ജ്ജ മേഖല നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ഡ തന്നെ ഇന്ത്യയുടെ ജിഡിപി നിരക്ക് 7.5 ശതമാനം വര്‍ധിച്ചു.

ഇന്ത്യ ഇന്ന് ലോകത്തില്‍ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറിയിരിക്കുകയാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താവും മൂന്നാമത്തെ വലിയ എല്‍പിജി ഉപഭോക്താവുമായിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍എന്‍ഡി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ.

ലോകത്തിലെ വലിയ ഓട്ടോമൊബൈല്‍ വിപണിയിലും നാലാമതാണ് ഇന്ത്യ. ഇരുചക്രവാഹനങ്ങളുടെ വിപണിയിലും നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.