ഒരൊറ്റ ഫോൺ കോളിൽ പൃഥ്വി, സുപ്രിയയെ കുടുക്കി, ഇരുവരുടെയും മനസുകൾ തമ്മിൽ കോർത്തു.

പൃഥ്വിരാജ് നായകനായി തിളങ്ങി നിൽക്കുന്ന സമയത്താണ് മാധ്യമ പ്രവർത്തകയായ സുപ്രിയ മേനോനെ ജീവിത സഖിയാക്കുന്നത്. അക്കാലത്ത് സുപ്രിയ മേനോനെ പറ്റി അധികമാർക്കും അറിയില്ല. പലരും അന്ന് വിവാഹ വാർത്തയറിഞ്ഞു പരിഹസിച്ചു. ഇത്രയും നടിമാരുണ്ടായിട്ടും ഈ പെണ്ണിനെയാണോ കെട്ടിയതെന്നൊക്കെ വരെ ചോദ്യങ്ങൾ ഉണ്ടായി.

സുപ്രിയ മേനോൻ ആരായിരുന്നെന്നും അവരുടെ ജീവിതത്തെ പറ്റിയുമൊക്കെ പുറം ലോകം അറിയുന്നത് പിന്നീടാണ്. ഇപ്പോഴിതാ ഒരൊറ്റ ഫോൺ കോളിലൂടെയാണ് താനും പൃഥ്വിരാജും അടുപ്പത്തിലേക്ക് എത്തുന്നതെന്ന് പറഞ്ഞിരിക്കുകയാണ് സുപ്രിയ. വിമൻ ഇൻ ബിസിനസ് മീറ്റിലൂടെയാണ് സുപ്രിയ തന്റെ ജീവിതം ഒരു ഫോൺ കോൾ മാറ്റി മറിച്ച കാര്യം പറഞ്ഞിരിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ സുപ്രിയക്കും പൃഥ്വിക്കും പരസ്പരം പ്രണയം തോന്നുന്നത് ആ ഒറ്റ ഫോൺ കോളിന് ശേഷമാണ്. അന്യോന്യം ഒന്ന് കാണണമെന്ന് തോന്നുന്നതും ആ ഫോൺ കോളിന് ശേഷമാണ്. സുപ്രിയ പറയുന്നത് തന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചത് ആ ഫോൺ കോളാണെന്നാണ്.

കൊളംബിയ സർവകലാശാലയിൽ മാധ്യമപഠനം സ്വപ്‌നം കണ്ടിരുന്ന സുപ്രിയ മേനോൻ പണം സ്വരൂപിക്കാമെന്ന് കരുതിയാണ് ജോലിചെയ്തിരുന്നത്. അക്കാലത്ത് സുപ്രിയയുടെ എഡിറ്ററായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ ഒരു പ്രൊജക്ട് സുപ്രിയയ്ക്ക് നൽക്കുകയായിരുന്നു. മലയാള സിനിമയെ കുറിച്ചുള്ള പ്രൊജക്ടായിരുന്നു അത്. സുപ്രിയ മലയാളിയാണെന്നുള്ളതാണ് ആ വിഷയം ഏൽപ്പിക്കുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, എന്നീ പേരുകളല്ലാതെ മലയാള സിനിമയെ കുറിച്ച് സുപ്രിയയ്ക്ക് അന്ന് ഒരു ധാരണയും ഇല്ലായിരുന്നു.

പ്രൊജക്റ്റ് എങ്ങനെ ചെയ്യണമെന്ന ആകുലതയിൽ ഇരിക്കുമ്പോഴാണ് സുപ്രിയയുടെ ഒരു സഹപ്രവർത്തക, മലയാളത്തിലെ ഒരു യുവനടന്റെ ഫോൺ നമ്പർ നൽകുന്നത്. ‘അയാളോട് സംസാരിച്ചു നോക്ക്, ചിലപ്പോൾ അത് സഹായകമാകാം’ എന്ന് സഹപ്രവർത്തക പറഞ്ഞതനുസരിച്ചാണ് സുപ്രിയ ആ ഫോൺ നമ്പറിലേക്ക് വിളിക്കുന്നത്. ആ ഒരുഫോൺ കോളാണ് ജീവിതം മാറ്റിമറിച്ചതെന്ന് സുപ്രിയ ഇപ്പോൾ പറയുന്നത്. അന്ന് സഹപ്രവർത്തക സുപ്രിയയ്ക്ക് നൽകിയ ഫോൺ നമ്പർ നടൻ പൃഥ്വിരാജിന്റേതായിരുന്നു. സുപ്രിയ വിളിച്ചത് പൃഥ്വിയെ ആയിരുന്നു. ഒറ്റ ഫോണിൽ ഇരുവരുടെയും മനസുകൾ തമ്മിൽ കോർത്തു. തുടർന്ന് നിരവധി ഫോൺ കോളുകളിലേക്കും കൂടിക്കാഴ്ചകളിലേക്കും അതെത്തി.

തനിക്ക് ഒരു ഭാവി ഭർത്താവിനെയാണ് സഹപ്രവർത്തക പരിചയപ്പെടുത്തി നൽകിയതെന്ന് സുപ്രിയയുടെ മനസ്സ് പറഞ്ഞിരുന്നു. സിനിമയെ കുറിച്ച് സംസാരിച്ച് രണ്ടാളും ഒരിക്കലും പിരിയാൻ കഴിയാത്ത സുഹൃത്തുക്കളായി മാറി. വായനയും യാത്രകളും രണ്ടുപേർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു അപ്പോൾ. അങ്ങനെ മനസുടക്കിയ ഉൾപ്രണയവുമായി തുടർന്ന് യഥാർത്ഥ പ്രണയം എന്ന സത്യത്തിലേക്ക് ഇരുവരും നടന്നടുക്കുകയായിരുന്നു. മാധ്യമപ്രവർത്തകയായിരുന്നു എന്ന് കരുതി സുപ്രിയ ഒരിക്കലും പൃഥ്വിരാജിനെ അഭിമുഖം ചെയ്തിട്ടില്ല.

മാധ്യമപ്രവർത്തക എന്ന തന്റെ സത്യസന്ധത ഇക്കാര്യത്തിൽ ഹനിക്കപ്പെട്ടിട്ടില്ല എന്നാണ് സുപ്രിയ ഇതേപ്പറ്റി പറഞ്ഞിരിക്കുന്നത്. രണ്ടു മനസുകളിൽ പൂവിട്ട പ്രണയം തുടർന്ന് ഡേറ്റിംഗിലേക്കും എത്തി. 4 വർഷത്തെ ഡേറ്റിംഗിന് ശേഷമായിരുന്നു അവരുടെ വിവാഹം. വിവാഹശേഷം പൃഥ്വിയും സുപ്രിയയും രണ്ടിടങ്ങളിലായി. തുടക്കത്തിൽ സുപ്രിയ ജോലിയിൽ നിന്നും ആറ് മാസം ബ്രേക്കെടുത്തു. പിന്നീട് മുംബൈയിലേക്ക് തിരിച്ച് പോയി. പൃഥ്വിക്ക് തിരക്ക് കൂടിയതോടെയാണ് സുപ്രിയ ജോലി രാജി വെക്കുന്നത്.

ജോലി രാജി വെച്ചതിൽ പിന്നെ സുപ്രിയ മുംബൈയിൽ മാനേജ്മെന്റിൽ ഒരു കോഴ്സ് ചെയ്തിരുന്നു. 2014 ൽ മകൾ അലംകൃതയ്ക്ക് സുപ്രിയ ജന്മം നൽകി. തുടർന്ന് അമ്മയായതിന് ശേഷമുള്ള ജീവിതം ആസ്വദിക്കാൻ തുടങ്ങുകയായിരുന്നു. അന്നേ പൃഥ്വിരാജിന് ഒരു നിർമ്മാണ കമ്പനി തുടങ്ങണമെന്ന ആശയുണ്ടായിരുന്നു. 2017 ൽ സുപ്രിയ കൂടി ചേർന്ന് ആ ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു പിന്നെ. സിനിമയെ കുറിച്ചും പ്രൊഡക്ഷനെ കുറിച്ചുമൊക്കെ കൂടുതലായി മനസിലാക്കുന്നത് പിന്നീടാണ്.