മാതൃദിനത്തില്‍ അമ്മയോടും മകനോടും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പിടി ഉഷ

തിരുവനന്തപുരം. അമ്മയോടും മകനോടൊപ്പനവും ഉള്ള ചിത്രങ്ങള്‍ മാതൃദിനത്തില്‍ പങ്കുവെച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും എംപിയുമായ
പിടി ഉഷ. ട്വീറ്ററിലൂടെയാണ് പിടി ഉഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഹാപ്പി മദേഴ്‌സ് ഡേ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

ആദ്യത്തെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റാണ് അമ്മയായ പിടി ഉഷ മകനെ സ്‌നേഹപൂര്‍വം ലാളിക്കുന്നതാണ് ചിത്രത്തില്‍. രണ്ടാമത്തെ ചിത്രത്തില്‍ പിടി ഉഷയ്ക്കും അമ്മയ്ക്കും ഇടയില്‍ മകനെ ഇരുത്തിയ ചിത്രമാണ്.