റബ്ബർ വില 300 രൂപയായി ഉയർത്തിയാൽ കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം പരിഹരിക്കാം-തലശേരി ആർച്ച് ബിഷപ്പ്

കണ്ണൂര്‍. കേന്ദ്ര സര്‍ക്കാര്‍ റബ്ബറിന് വില 300 രൂപയായി ഉയര്‍ത്തിയാല്‍ കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം പരിഹരിച്ചു തരാമെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കത്തോലിക്ക കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി റബറിന് 300 രൂപയാക്കിയാല്‍ ബിജെപിയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറിന്റെ വില നിസാര വിഷയമായി എംവി ഗോവിന്ദന് തോന്നുന്നുണ്ടെന്നും അത് മലയോര കര്‍ഷകര്‍ക്ക് നിസാര വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സഭയും ബിജെപിയും തമ്മിലുള്ള സഖ്യമായി കാണേണ്ട പറഞ്ഞത് കര്‍ഷകരുടെ നിലപാടാണെന്നും. ഇത് കര്‍ഷകരുമായി കൂടിയാലോചിച്ച ശേഷം എടുത്ത നിലപാടാണ്. അത് താന്‍ പ്രഖ്യാപിക്കുകമാത്രമാണ് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകര്‍ വലിയ ഗതികേടിലാണ് പലരും ജപ്തി ഭാഷണി നേരിടുന്നു. അവരുടെ ആകെ വരുമാനമാര്‍ഗം റബ്ബറാണെന്നും. അതിനാല്‍ റബ്ബറിനെ ആരാണോ പിന്തുണയ്ക്കുന്നത് അവര്‍ക്ക് പിന്തുണ നല്ഡകുമെന്നും അത് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരുടെ മുന്നിലെ പ്രതിസന്ധി അത്രയ്ക്കും ഭീകരമാണെന്ന് അധികാരികളുടെ മുന്നില്‍ കാണിക്കുന്നതിനാണ്.

കേരളത്തില്‍ 15 ലക്ഷം കുടുംബങങള്‍ റബ്ബര്‍ കൃഷി ചെയ്യുന്നുണ്ട്. ഒരു കിലോ റബ്ബര്‍ നിര്‍മ്മിക്കുവാന്‍ 220 രൂപ ചെലവാകുന്നു. എന്നാല്‍ കര്‍ഷകന് ലഭിക്കുന്നത് 120 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പരിഹരിക്കാന്‍ ആരാണോ കര്‍ഷകരെ സഹായിക്കുന്നത് അവരെ കര്‍ഷകര്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ കത്തോലിക്ക സഭയുടെ നിലപാടായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.