സൈനികന്റെ വ്യാജ വീഡിയോയുടെ ഉറവിടം രമേശ് ചെന്നിത്തലയുടെ ഓഫീസ്..!

തിരുവനന്തപുരം: കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ സൈന്യത്തിന്റെ പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ നിന്നുമാണ് ഈ വ്യാജ വീഡിയോ പുറത്ത് വന്നത്.

ഈ വീഡിയോ വൈറലാവുന്നതിന് മുമ്പ് വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഹബീബ് ഖാനാണെന്ന് കണ്ടെത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 9.47 നാണ് ഹബീബ് ഖാന്‍ വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്. അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മാഡിയയില്‍ പരക്കെ പ്രചരിക്കുന്നത്. ഉണ്ണി എസ് നായര്‍ എന്നയാളാണ് സൈനിക വേഷത്തില്‍ വീഡിയോയില്‍ തെറ്റിദ്ദാരണ പരത്തുന്ന രീതിയിലുള്ള പ്രചരണം നടത്തിയത്.

ഈ വ്യാജ പ്രചരണത്തിനെതിരെ സൈന്യം തന്നെ രംഗത്തുവന്നിരുന്നു. പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നേരത്തെ ഉത്തരവിട്ടിരുന്നു.