ഈ ഫോട്ടോയെടുക്കുമ്പോൾ അറിയില്ലായിരുന്നു ഇയാളായിരിക്കും ഭർത്താവെന്ന്- റാണി ശരൺ

പ്രേക്ഷകരുടെ പ്രിയതാരമാണ് ശരൺ പുതുമന. താരത്തിന് സിനിമയെക്കാളും ജനപ്രീതി നേടി കൊടുത്തത് സീരിയലുകളായിരുന്നു. നായകനായും വില്ലനായിട്ടുമൊക്കെ സജീവ സാന്നിധ്യമായി ഫീൽഡിലുണ്ട്. അഭിനയത്തോടൊപ്പം ഇദ്ദേഹത്തിന്റെ ശബ്ദവും നമുക്ക് സുപരിചിതമാണ്. മിക്ക മൊഴിമാറ്റ ചിത്രങ്ങളിലെയും നായകന്റെ ശബ്ദം ഇദ്ദേഹത്തിന്റേതാണ്. ശരണിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ റാണിയും മകളുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരാണ്.

റാണിയുടെ പുത്തൻ സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഡിസംബർ 3 എന്ന ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ചാണ് റാണിയുടെ പോസ്റ്റ്. ഒരു ഡിസംബർ 3 ന് ആയിരുന്നു റാണിയുടെയും ശരണിന്റെയും വിവാഹ നിശ്ചയം. ആദ്യമായി ശരണിനെ കണ്ടപ്പോൾ എടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് കുറിപ്പ്

ഈ ഫോട്ടോ 2000 നവംബർ 10 ആം തിയ്യതി എടുത്തത് ആണ്. ഞാൻ ചെയർപേഴ്‌സൺ ആയ വർഷം ഏട്ടൻ കോളജിൽ ആർട്‌സ് ഡേ ഉദ്ഘാടനത്തിന് വന്ന ദിവസം. അന്ന് ഒരുപാട് ഫോട്ടോകൾക്കൊപ്പം ഇങ്ങനെ ഒരു ഫോട്ടോ എടുക്കുമ്പോൾ അറിയില്ലായിരുന്നു എന്നും ജീവിതത്തിൽ ചേർന്ന് നിൽക്കേണ്ട ആൾ ആയി മാറും ഈ ചുവപ്പ് ഷർട്ടുകാരൻ എന്ന്. ഇന്ന് ഒരു ഡിംസംബർ 3. 2003 ഡിസംബർ 3 ന് ആണ് ഇരു വീട്ടുകാരും ഞങ്ങൾ ഒരുമിച്ചെന്ന തീരുമാനത്തെ ഔദ്യോഗികമായി ഉറപ്പിച്ചത്. ഡിസംബർ 3 വിവാഹ നിശ്ചയ ദിവസം ഈ രണ്ട് പേർ എനിക്ക് സ്‌നേഹത്തിന്റെ രണ്ട് അറ്റവും അർത്ഥവും ആണ്. നിരവധിപ്പേർ പോസ്റ്റിനു താഴെ കമന്റുമായെത്തിയിട്ടുണ്ട്.