ഇന്ദ്രനീൽ മക​ന്റെ പേര് വെളിപ്പെടുത്തി ​ രഞ്ജിൻ

ജനപ്രിയ റിയാലിറ്റി ഷോയായിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ ഗായകനായി എത്തിയ രഞ്ജിൻ രാജ് ഇന്ന് മലയാളത്തിൽ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ്. ജോസഫ് എന്ന സിനിമയിലെ “പൂമുത്തോളെ” എന്ന ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ രഞ്ജിൻ നിരവധി പരിപാടികൾക്കാണ് ഈണം നൽകിയത്.

അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് അതിഥിയെത്തിയത്. ഇപ്പോൾ മകന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ അടങ്ങിയ ചിത്രങ്ങൾ ആണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്.’ഇനിയവൻ “ഇന്ദ്രനീൽ”, ഞങ്ങളുടെ നീലൻ, നീലൂട്ടൻ അങ്ങനങ്ങനെ’ എന്ന ക്യാപ്ഷ്യനോടെയാണ് പുതിയ വിശേഷങ്ങൾ രഞ്ജിൻ പങ്കിട്ടത്.

പരസ്യചിത്രങ്ങൾക്കും ആൽബങ്ങൾക്കും ഹ്രസ്വചിത്രങ്ങൾക്കുമൊക്കെ ഈണമൊരുക്കിയായിരുന്നു തുടക്കം. അജയ് ശിവറാമിന്റെ ‘നീരവം’ ആയിരുന്നു ആദ്യ സിനിമ. നിരവധി പ്രൊജക്ടുകളാണ് രഞ്ജിന്റേതായി പുറത്തുവരാനുള്ളത്. കർണ്ണൻ നെപ്പോളിയൻ ഭഗത്‌സിംഗ് പുറത്ത് വരാനുണ്ട്. ഏറെ പ്രതീക്ഷയുള്ള ഒരു സിനിമയാണ് സുരേഷ് ഗോപി നായകനായി നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’. നടി അമല പോൾ നിർമ്മിക്കുന്ന തമിഴ്-തെലുങ്ക് ചിത്രം കടാവർ. അർജ്ജുൻ അശോകൻ നായകനാകുന്ന ‘വുൾഫ്’.ബോബി സഞ്ജയ് തിരക്കഥ എഴുതി ടോവിനോ തോമസ് നായകനാകുന്ന ‘കാണെക്കാണെ’