നൂൽ വസ്ത്രമില്ലാതെ രൺവീർ സിംഗ് സമൂഹമാദ്ധ്യമങ്ങളിലാകെ ചൂട് പിടിപ്പിച്ച ചർച്ച

 

അതിശയിപ്പിക്കുന്ന ഫാഷൻ സെൻസും മറ്റാരും തെരഞ്ഞെടുക്കാൻ മടിക്കുന്ന വസ്ത്രധാരണ ശൈലി കൊണ്ടും ഏവരെയും അമ്പരപ്പിക്കുന്ന രൺവീർ സിംഗിന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് സമൂഹമാദ്ധ്യമങ്ങളിലാകെ ചൂട് പിടിപ്പിച്ച ചർച്ചയായി. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പേപ്പർ മാഗസിനുവേണ്ടി പൂർണ നഗ്നനായാണ് താരം പോസ് ചെയ്തിരിക്കുന്നത്

പേപ്പർ മാഗസിനുവേണ്ടി പൂർണ നഗ്നനായാണ് താരം പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുകയാണ്. ബോളിവുഡിലെ അവസാനത്തെ സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാസിക താരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.

രൺവീറിന്റെ ഹോട്ട് ചിത്രങ്ങൾക്ക് ഇപ്പോഴും നല്ല പ്രതികരണമാണ് ഉണ്ടാകാറെങ്കിലും പൂർണ നഗ്നയുള്ള ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. റിസ്‌ക് ഏറ്റെടുക്കാൻ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേർ താരത്തെ അഭിനന്ദിച്ചിരിക്കുന്നു. എന്നാൽ മറ്റ് ചിലർ ചിത്രങ്ങൾക്ക് താഴെ രസകരമായ കമന്റുകളാണ് പങ്കുവയ്ക്കുന്നത്, എന്തിന് രൺവീർ ഇത്രയും വേണോ ? എന്നും, ഇതല്പം കടന്നു പോയെന്നും മറ്റു ചിലർ കുറിച്ചിട്ടുണ്ട്.