പോളണ്ട് അതിര്‍ത്തിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേക്കാന്‍ കാരണം ഇതാണ്, കേന്ദ്ര നിര്‍ദേശം ലംഘിക്കരുത്

ഉക്രയില്‍ പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ മലയാളികള്‍ ഉള്‍പെടെ ഉള്ള വിദ്യാര്‍ഥികളേ ഉക്രയിന്‍ സേന മര്‍ദ്ദിച്ചു എന്നും മടക്കി അയച്ചു എന്നുമുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഈ വാര്‍ത്തയുടെ നിജസ്ഥിതി മലയാളി തന്നെ ഇപ്പോള്‍ വ്യക്തമാക്കുകയാണ്. മലയാളി വിദ്യാര്‍ഥികള്‍ക്ക് പരികേറ്റതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തും വിധം മാതൃഭൂമി ചാനലില്‍ വാര്‍ത്ത വായിച്ചതിനെ അതേ ചാനലിലേക്ക് വിളിച്ച് സത്യാവസ്ഥ അറിയിക്കുകയാണ് യുവാവ്.

ഇത്തരത്തില്‍ ഒരു വാര്‍ത്ത കൊടുക്കാന്‍ നാണമില്ലേ, രാജ്യത്തെ അവഹേളിക്കും വിധമാണ് വാര്‍ത്ത. പറഞ്ഞ നിര്‍ദേശങ്ങള്‍ അനുസരിച്ചല്ല വിദ്യാര്‍ത്ഥികള്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് എത്തിയത്. ഇത്തരത്തില്‍ അവരെ ആക്രമിക്കുന്നു എന്നൊക്കെ വാര്‍ത്ത കൊടുക്കുമ്പോള്‍ ആ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അവസ്ഥ ഒന്ന് ചിന്തിച്ചൂടെ എന്നും യുവാവ് ചോദിക്കുന്നു. ഒരിക്കലും ഒരു ചാനലും ഇത്രയ്ക്ക് ചീപ്പാവാന്‍ പാടില്ല. അവതാരകര്‍ക്ക് അറിയില്ലെങ്കില്‍ പറഞ്ഞ് കൊടുക്കണമെന്നും യുവാവ് പറയുന്നു.

ഇതേ സമയം യുദ്ധം നടക്കുമ്പോള്‍ ഇന്ത്യന്‍ എംബസിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും നിര്‍ദ്ദേര്‍ശങ്ങള്‍ കര്‍ശനമായി ഉക്രയിനിലുള്ള എല്ലാ ഇന്ത്യക്കാരും അനുസരിക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇഷ്ടമുള്ള ദിക്കിലേക്ക് പോകുന്നതും മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തി അനധികൃതമായി കടക്കുന്നതും നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെയും അനുവാദമില്ലാതെയും അതിര്‍ത്തി കടന്ന മറ്റ് രാജ്യത്ത് പ്രവേശിക്കുന്നതും അപകടകരമാണ്. മരണകാരണം വരെ ഉണ്ടാവാം എന്നും മുന്നറിയിപ്പ് നല്കി.കൂടുതല്‍ പേര്‍ പോളണ്ട് അതിര്‍ത്തിയിലേക്ക് നീങ്ങരുതെന്ന് നയതന്ത്ര വിദഗ്ധനും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ വേണു രാജാമണി. എംബസി അധികൃതരുടെ അനുവാദം ലഭിച്ചിട്ടേ ഇനി നീങ്ങാവൂ. അതിര്‍ത്തിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോളണ്ട് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.