ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളും ആരുടേയും കുറ്റമല്ല,മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല-റിമി

മലയാളികളുടെ പ്രിയ ഗായക റിമി ടോമി ഇപ്പോൾ കൂടുതൽ സമയവും ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിലാണ്. ഇൻസ്റ്റാ​ഗ്രാമിലും യൂട്യൂബിലും ഇപ്പോൾ താരം സജീവമാണ്. ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോളിതാ ​ഗോസിപ്പുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമിയുടെ വെളിപ്പെടുത്തൽ.

റിമിയുടെ വാക്കുകൾ,

ഗോസിപ്പുകളെ കുറിച്ച് കേൾക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമ നിർമാണം ഉണ്ടാകണം. നിയമങ്ങൾ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം.

ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളുമൊന്നും ആരുടേയും കുറ്റമല്ലെന്നും, എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം, തത്കാലം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. 2019 ൽ ഇരുവരും ഉഭയ സമ്മത പ്രകാരം വിവാഹ മോചിതരാവുകയായിരുന്നു. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രേക്ഷകരെ ഞെട്ടിച്ച ഒരു വിവാഹ മേചാനമായിരുന്നു ഇവരുടേത്.

2008 ൽ ആയിരുന്നു റിമി ടോമിയും റോയ്സും തമ്മിൽവിവാഹിതരാകുന്നത്. 2019 ൽ ഇരുവരും ഉഭയ സമ്മത പ്രകാരം വിവാഹ മോചിതരാവുകയായിരുന്നു. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രേക്ഷകരെ ഞെട്ടിച്ച ഒരു വിവാഹ മേചാനമായിരുന്നു ഇവരുടേത്.