16 കാരിയെ ഗര്‍ഭിണിയാക്കിയ വിവാദനായകന്‍ റോബിന്‍ വടക്കും ചേരിയെ വൈദിക വ്യത്തിയില്‍ നിന്ന് പുറത്താക്കി

ഫാദര്‍ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ ദിവസമാണ് റോബിന്‍ വടക്കുംചേരിലെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള മാര്‍പ്പാപ്പയുടെ അറിയിപ്പ് മാനന്തവാടി രൂപതയ്ക്ക് ലഭിച്ചത്.

പള്ളി മേടയില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഗര്‍ഭിണിയായപ്പോഴേക്കും പിതാവിന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചത് ഇയാള്‍ ആണ്. പത്ത് ലക്ഷം രൂപ കൊടുത്ത് ഇയാള്‍ കേസ് ഒതുക്കിതീര്‍ക്കാനും ശ്രമം നടത്തിയിരുന്നു അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. സംഭവം പുറം ലോകം അറിഞ്ഞതോടെ കുഞ്ഞിനെ അനാഥാലയത്തില്‍ ആക്കി വിദേശത്തേക്ക് കടക്കാന്‍ ആയിരുന്നു. ശ്രമം. കാനഡയിലേക്ക് മിഷന്‍ പ്രവര്‍ത്തനത്തിനായി അയക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരവെയാണ് കേസാവുന്നതും പിടിക്കപ്പെടുന്നതും. ഇതിന് ശേഷം രക്ഷപ്പെടാന്‍ പല തന്ത്രങ്ങള്‍ നോക്കി. ഡിഎന്‍എ പരിശോധനയ്ക്ക് മറ്റൊരാളുടെ രക്തം കൊടുക്കാനും ശ്രമിച്ചു. ഇതും പൊളിഞ്ഞപ്പോള്‍ കുട്ടിയുടെ അച്ഛന്‍ റോബനായി. ഇതോടെ ഇരയെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാക്കി മാറ്റി വിവാഹം കഴിച്ചും തലയൂരാന്‍ ശ്രമിച്ചു. അതും പൊളിഞ്ഞു.

കൊട്ടിയൂരില്‍ ജനിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധനയില്‍ പിതൃത്വം റോബിനാണെന്ന് തെളിഞ്ഞിരുന്നു. കത്തോലിക്കാ സഭയില്‍ ഉന്നതരായ ബിഷപ്പുമാര്‍ക്ക് വളരെ വേണ്ടപ്പെട്ടവനായിരുന്നു റോബിന്‍ വടക്കുംചേരി. ദൈവവചനം പ്രസംഗിക്കുന്നതില്‍ അഗ്രഗണ്യന്‍, ഇതിനൊപ്പം രാഷ്ട്രീയവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വ്യക്തമായ അറിവുണ്ടായിരുന്ന വ്യക്തി. രൂപത മുന്‍ കോര്‍പ്പറേറ്റ് മാനേജരായിരുന്ന റോബിന്‍ വടക്കുംചേരി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തരത്തിലൊരു പ്രമുഖനെയാണ് സഭ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കുന്നത്.

ദീപികയില്‍ ജോലി ചെയ്യുന്ന കാലത്തും ഈ വൈദികനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്നു ദീപികയില്‍ ജോലി ചെയ്തിരുന്ന ഒരു വിവോഹമോചിതയുമായി ഈ വൈദികന് ബന്ധമുണ്ട് എന്ന ആരോപണം സജീവം ആയിരുന്നു. ദീപികയില്‍ വരും മുന്‍പ് കുറച്ചു കാലം ഇയാള്‍ ജീവന്‍ ടിവിയിലും ജോലി ചെയ്തിരുന്നു. കത്തോലിക്ക സഭ കര്‍ഷകരുമായി തുടങ്ങിയ ഇന്‍ഫാം എന്ന സംഘടനയുടെ ഡയറക്ടറായും ഇയാള്‍ ഇരുന്നിട്ടുണ്ട്. ഇന്‍ഫാമിനെ പൂട്ടിക്കെട്ടിതയും ഇയാളുടെ കയ്യില്‍ ചുമതല ലഭിച്ചപ്പോഴാണ്.

പ്രസവിച്ച്‌ 16 കാരിയുമായെ പീഡിപ്പിച്ചത് കുടുംബത്തിലെ പരാധീനതകള്‍ മുതല്‍കൂട്ടാക്കിയായിരുന്നു.. പ

2016ലായിരുന്നു കേസിനാസ്പദമായ സംഭവം . പളളിമുറിയില്‍ കമ്ബ്യൂട്ടര്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ റോബിന്‍ വടക്കുംചേരിക്കെതിരെ സഭ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 2017 തുടക്കത്തില്‍ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ സഭ നിയോഗിച്ചു. തുടര്‍ന്ന് 2019 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായതിന് പിന്നാലെ റോബിനെ വൈദിക പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റോബിന്‍ വടക്കുംചേരിയെ 20 വര്‍ഷത്തെ കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.