നടി റോഷ്ന ആൻ റോയിയും കിച്ചു ടെല്ലസും വിവാഹിതരാകുന്നു

നടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാകുന്നു. ഇരുവരുടേതും പ്രണയവിവാഹമാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്.

ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.

കഴിഞ്ഞ കുറെ വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനും സൗഹ്യദത്തിനുമൊടുവിലാണ് വിവാഹവാർത്ത അറിയിക്കുന്നതെന്ന് റോഷ്ന പറയുന്നു.

അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനാണ് നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

 

https://www.instagram.com/p/CFoLivmJBYU/