ആർ.എസ്.എസ് വാർഷിക സമ്മേളനം ഊട്ടിയിൽ അതീവ സുരക്ഷാ വലയം

ആർ.എസ്.എസ് വാർഷിക സമ്മേളനം 13 മുതൽ തുടങ്ങുന്നതിനാൽ കോയമ്പത്തൂരിലും ഊട്ടിയിലും വൻ സുരക്ഷാ സന്നാഹം. ഊട്ടിയിലെ ഉദഗമണ്ഡലത്തിൽ നടക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘ് വാർഷിക സമ്മേളനത്തിന് സമ്മേളന നഗരിയിൽ മാത്രം 500ഓളം പോലീസുകാർ ഉണ്ടാകും.ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ, അരുൺകുമാർ ഉൾപ്പെടെ അഞ്ച് ജോയിന്റ് ജനറൽ സെക്രട്ടറിമാരും ഊട്ടിയിൽ എത്തി ചേർന്നു.ബിജെപിയിൽ നിന്നും ആർ എസ് എസുമായി ബന്ധപ്പെട്ടുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമായിരിക്കും സമ്മേളനത്തിലെ പ്രതിനിധികൾ. ഉന്നത ബിജെപി നേതാക്കൾക്ക് പോലും സമ്മേളനത്തിൽ ക്ഷണം ഇല്ല. അംഗങ്ങളും വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന വാർഷിക സമ്മേളനം 3 ദിവസം നീണ്ടുനില്ക്കും.

മണിപ്പൂർ കലാപം യോഗത്തിൽ പ്രധാന ചർച്ചയാകും. ഏക സിവിൽ കോഡ് വിഷയത്തിലും ആഴത്തിൽ ഉള്ള ചർച്ചയും തീരുമാനവും കൈക്കൊള്ളും.കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആർഎസ്എസിന്‍റെ വാർഷിക സമ്മേളനം നടക്കുന്നത്. ദേശീയ ജനസംഖ്യാനയം കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്യും. ജനസംഖ്യാനിയന്ത്രണവും മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സ്ഥിരതയും പ്രധാനപ്പെട്ട വിഷയമാണ്.

മണിപ്പൂരില്‍ മെയ്തി വിഭാഗത്തെ പട്ടിക വർഗവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും ആർഎസ്എസ് വാർഷിക സമ്മേളനത്തിൽ ചർച്ചയായേക്കും. രാജ്യത്തുടനീളമുള്ള എല്ലാ ‘പ്രാന്ത പ്രചാരക്‌മാരും സഹ പ്രാന്ത പ്രചാരക്‌മാരും’ ‘ക്ഷേത്ര പ്രചാരക്‌മാരും’ ‘സഹ ക്ഷേത്ര പ്രചാരകരും’, കൂടാതെ ‘അഖിൽ ഭാരതീയ പ്രമുഖ് തുടങ്ങിവർ പങ്കെടുക്കും

ഈ വർഷം നടന്ന സംഘ ശിക്ഷാ വർഗങ്ങളെ കുറിച്ചും എല്ലാ പഞ്ചായത്തിലും പരിശീലന ക്യാമ്പ് നടപ്പാക്കുന്നതിനേ കുറിച്ചും സമ്മേളനത്തിൽ ചർച്ചയാകും.സംഘടന വിപുലീകരിക്കുന്നതിനുള്ള സംഘ ശതാബ്ദി കർമപദ്ധതിയിൽ ഇതുവരെ കൈവരിച്ച പുരോഗതിയെക്കുറിച്ചും യോഗം ചർച്ച ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യും

അടുത്ത നാലോ അഞ്ചോ മാസത്തേക്കുള്ള സംഘടനാ പരിപാടികളും പ്രവർത്തനങ്ങളും സമകാലിക വിഷയങ്ങളും യോഗം ചർച്ച ചെയ്ത് തീരുമാനിക്കും. രാജ്യത്തേ ന്യൂന പക്ഷങ്ങളുടെ വിഷയങ്ങൾ ഉൾപ്പെടെ ചർച്ചയാകും. എല്ലാം മത വിഭാഗങ്ങളേ കുറിച്ചും അവരുടെ പ്രവർത്തനത്തേ കുറിച്ചും അതാത് ന്യൂനപക്ഷ വിഭാഗ ചുമതല വഹിക്കുന്നവർ റിപോർട്ട് സമർപ്പിക്കും എന്നും അറിയുന്നു.സാമൂഹിക പരിവർത്തനവുമായി ബന്ധപ്പെട്ട ശാഖാ തലത്തിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാനും യോഗം ലക്ഷ്യമിടുന്നു

തമിഴുനാട്ടിൽ ബിജെപി നിലയുറപ്പിക്കാൻ നോക്കുന്ന സമയത്താണ് ഊട്ടിയിൽ നടക്കുന്ന ആർഎസ്എസ് ദേശീയ സമ്മേളനം പ്രാധാന്യമർഹിക്കുന്നത്.തമിഴ്നാട് ആർഎസ്എസ് ഘടകം ആണ്‌ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ എല്ലാം വഹിക്കുന്നത്. സമ്മേളനത്തിൽ നടക്കുന്ന ചർച്ചകൾ എല്ലാം തന്നെ അതീവ രഹസ്യ സ്വഭാവം ഉള്ളതായിരിക്കും.രാജ്യത്തേ ഏറ്റവും കർക്കശമായ കേഡർ സ്വഭാവവും രഹസ്യങ്ങൾ കാത്തു സൂക്ഷിക്കുന്നതുമായ സംഘടന കൂടിയാണ്‌ ആർ എസ് എസ്. ഒരു സമ്മേളനത്തിന്റെയും ചർച്ചകളും മറ്റും ഇന്നുവരെ ചോർന്നിട്ടില്ല എന്നതും രഹസ്യ സ്വഭാവം വ്യക്തമാക്കുന്നു. ഔദ്യോഗിക പത്ര കുറിപ്പുകൾ മാത്രമേ സാധാരണ ലഭിക്കാറുള്ളു RSS Akhil Bharatiya Prant Pracharak Meet Ooty