കൂട്ടുകാരുമായി തോട്ടില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോട്ടയം. മണര്‍കാട് മാലത്ത് കൂട്ടുകാരുമായി തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണര്‍കാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകന്‍ ബെന്നിയുടെ മകന്‍ അമലാണ് മരിച്ചത്.

മണര്‍കാട് മാലത്ത് കൂട്ടുകാരുമായി കുളിക്കുന്നതിനിടെയാണ് അമലിനെ കാണാതാകുന്നത്. ഒരു മണിക്കൂറോളം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈക്കത്ത് തലയാഴത്ത് കുളിക്കാനിറങ്ങി 75 കാരന്റെ മൃതദേഹം കണ്ടെത്തി. തലയാഴം സ്വദേശി ദാസനാണ് മരിച്ചത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.