കുഞ്ഞുള്ളതുകൊണ്ട് ചെറിയ വേഷത്തിലേക്ക് എന്നെ വിളിച്ചു പോയില്ല- ശിവദ

കല്ല്യാണം കഴിഞ്ഞത് കൊണ്ട് ചെറിയ വേഷങ്ങളാണ് തന്നെ തേടി എത്തുന്നത് അവയൊക്കെ താൻ വേണ്ട എന്ന് വെച്ചെന്നും തുറന്നു പറഞ്ഞ് ശിവദ. കുഞ്ഞുള്ളത് കൊണ്ട് ഒരു ചെറിയ കഥാപാത്രം ചെയ്യാൻ തന്നെ വിളിച്ചുവെന്നാണ് ശിവദയുടെ വെളിപ്പെടുത്തൽ. വാക്കുകൾ

മലയാള സിനിമകളിൽ ഞാൻ ബ്രേക്ക് എടുത്തിരുന്നെങ്കിലും ആ സമയത്ത് ഞാൻ തമിഴ് ചെയ്യുന്നുണ്ടായിരുന്നു. മലയാളം ഇല്ലെങ്കിൽ തമിഴ് ചെയ്യും, തമിഴ് ഇല്ലെങ്കിൽ മലയാളം ചെയ്യും എന്ന ഒരു ബാലൻസ് എപ്പോഴുമുണ്ട്. കല്ല്യാണം കഴിഞ്ഞതുകൊണ്ട് ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ ആളാണല്ലോ എന്ന് പറഞ്ഞിട്ട് ഏകദേശം ഓക്കെയായ പ്രോജക്ടിന്റെ പൂജ വരെ എത്തിയിട്ട് പിന്നെ എന്നെ വേണ്ട എന്ന് വെച്ച സിനിമകളുണ്ട്. അതേസമയം, സംവിധായകൻ പ്രജീഷേട്ടൻ, രഞ്ജിത്തേട്ടനെ പോലുള്ളവരൊക്കെ എന്നെ വിശ്വസിച്ച് ആ കഥാപാത്രം ശിവദ തന്നെ ചെയ്യണം, കല്ല്യാണം കഴിഞ്ഞു കുഞ്ഞുണ്ട് എന്നതല്ല പ്രശ്‌നം. നിങ്ങൾ ഈ കഥാപാത്രം ചെയ്യാൻ തയ്യാറാണെങ്കിൽ ചെയ്യാം എന്ന് പറയുന്ന ആൾക്കാരുമുണ്ട്. സുസു സുധി വാത്മീകം എന്ന സിനിമ വരെയാണ് ഞാൻ കല്ല്യാണത്തിന് മുമ്പ് ചെയ്തത്. ബാക്കി സിനിമകളെല്ലാം കല്ല്യാണത്തിന് ശേഷം ചെയ്തതാണ്. കൂടുതൽ പടങ്ങളും കല്ല്യാണത്തിന് ശേഷം ചെയ്ത പടങ്ങളാണ്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. വിവാഹ ശേഷവും സിനിമകളിൽ സജീവമാണ് നടി. ഭർത്താവിനും മകൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുമ്പോഴും കരിയറിൽ നടി തിളങ്ങി നിൽക്കുകയാണ്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിൽ നായികയായാണ് ശിവദയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകമാണ് ശിവദയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ലൂസിഫറാണ് താരം അവസാനം അഭിനയിച്ചത്.

2015 ഡിസംബറലായിരുന്നു മുരളി കൃഷ്ണനെ വിവാഹം കഴിക്കുന്നത്. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി. വിവാഹ ശേഷം കുടുംബവും സിനിമ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം. 2019 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും സിനിമയിലും സീരിയലിലും സജീവമാണ് താരം. അരുന്ധതി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. മകളുടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് ശിവദ രംഗത്ത് എത്താറുണ്ട്.