ഷുഹൈബ് കേസ്; സിബിഐ അന്വേഷണം ഒഴിവാക്കിയത് പ്രതികളെ സംരക്ഷിക്കാൻ ടി സിദ്ദിക്ക്

തിരുവനന്തപുരം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന എടയന്നൂര്‍ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ അറിവോടെയാണെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തിലാണ് ടി സിദ്ദിഖ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

അതേസമയം കേസില്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേസില്‍ അന്വേഷണം നടത്തിയ പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചുവെന്നും കേസില്‍ 17 പ്രതികളാണ് ഉള്ളതെന്നും കേസില്‍ ഗൂഢാലോചന നടത്തിയവരെ പിടികൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം ഗുണ്ടകളുടെ തണലിലല്ല. അത്തരക്കാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് മറച്ചുവെയ്ക്കില്ല, പൊറുക്കാറുമില്ലെന്നും മുഖം നോക്കാതെ നടപടി സ്വീകരിക്കും പാര്‍ട്ടിക്ക് പുറത്ത് പോയവര്‍ക്ക് പാര്‍ട്ടിയോട് ശത്രുത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ടി സിദ്ദിക്ക് സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ചു. ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിന് മുനവ്പ് അച്ഛനെ വിളിച്ച് പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം എന്നും. പ്രതികളെ സംരക്ഷിക്കുന്നതിനാണ് സിബിഐ അന്വേഷണം ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.