ഞങ്ങൾ തമ്മിൽ ഇപ്പോഴും പ്രശ്നങ്ങൾ ഒന്നും ഇല്ല, ലോഹ്യത്തിൽ തന്നെയാണ്- മഞ്ജു പത്രോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

അടുത്തിടെയായിരുന്നു മഞ്ജുവും കുടുംബവും പുതിയ ഒരു വീട്ടിലേക്ക് കയറി താമസിച്ചത്. ഇപ്പോഴിതാ ആളുകൾ പലതവണ തന്നെ ഡിവോഴ്സ് ആക്കിയതാണ് എന്ന് പറയുകയാണ് മഞ്ജു. കല്യാണം കഴിയുന്ന അന്ന് വരെ ഒരുപക്ഷെ ഞാൻ നല്ല ഹാപ്പി ആയിരുന്നു. അത് കഴിഞ്ഞു സന്തോഷം പോകാൻ കാരണം ആരുടേയും കുറ്റം അല്ല സാറേ. നമ്മൾക്ക് കരുതി വച്ചേക്കുന്ന ജീവിതം എന്താണ് എന്ന് ആർക്കും പ്രെഡിക്ട് ചെയ്യാൻ ആകില്ല.

വിവാഹം കഴിഞ്ഞ ശേഷം എന്റെ ജീവിതം ആകെ തകിടം മറിഞ്ഞു പോയി. എന്നെ കൊണ്ട് ചെന്ന് ഒരു നടുക്കടലിൽ ഇട്ട പോലെ ആയി പോയി.എവിടെ തിരിഞ്ഞു നോക്കിയാലും കടവും കടത്തിന്റെ കടവും മാത്രമാണ്. അതിലേക്ക് അങ്ങ് വീണുപോയി. കല്യാണം ആയപ്പോൾ സുനിച്ചൻ വീട് ഒന്ന് പുതുക്കി പണിതു. എല്ലാം കടം വാങ്ങി ചെയ്തേ ആണ്. തിരിച്ചു കൊടുക്കാൻ ഒരു മാർഗ്ഗം ഉണ്ടെന്ന് ഉറപ്പുമുണ്ടെങ്കിൽ മാത്രമേ കടം വാങ്ങാൻ നിക്കാൻ പാടൊള്ളൂ. ഇനി ഉള്ള ആളുകളോട് എനിക്ക് പറയാൻ ഉള്ളതും ഇതാണ്. ഇപ്പോൾ ഒരു വിവാഹം ഒക്കെ കഴിക്കുമ്പോൾ തിരിച്ചു കൊടുക്കാൻ പ്രാപ്തി ഉണ്ടെങ്കിൽ മാത്രമേ ഇങ്ങിനെ ഒക്കെ ചെയ്യാൻ പാടൊള്ളൂ. എനിക്ക് ഒരു ജോലി ഒക്കെ കിട്ടിയതുകൊണ്ടും, ബിഗ് ബോസിൽ പോകാൻ ഒരു അവസരം കിട്ടിയതുകൊണ്ടൊക്കെ ആണ് എന്തെകിലും ചെയ്യാൻ ആയത്.

കടം കാരണം ഉറങ്ങാൻ പോലും നമ്മൾക്ക് കഴിഞ്ഞിട്ടായിരുന്നില്ല. കടം കൊടുത്ത ആളുകൾ വീട്ടിൽ അന്വേഷിച്ചു വരുമായിരുന്നു. അതിൽ ഒരു സ്ത്രീ വലിയ ബഹളം ഒക്കെ ഉണ്ടാക്കി. ഒരു കോളിംഗ് ബെൽ കേട്ടാൽ തന്നെ ഞെട്ടൽ ആണ്. എന്റെ ജീവിതത്തിൽ ഇത് തന്നെ ആയിരുന്നു ഒരു സമയം മുതൽ. കല്യാണം കഴിഞ്ഞതിന്റെ രണ്ടാം ദിവസം പകൽ മുതൽ സുനിച്ചൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അത് വരെയും എനിക്ക് കാര്യമായിട്ട് ഒന്നും അറിയുന്നുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം കോട്ടയം അത്ര പരിചയം ഉണ്ടായിരുന്നില്ല. വീട്ടിൽ ഒറ്റയ്ക്കും ആയിരുന്നു.
കല്യാണം കഴിഞ്ഞു രണ്ടാമത്തെ ദിവസം അല്ലെ, എട്ടു മണി ഒക്കെ കഴിഞ്ഞിട്ടും സുനിച്ചൻ വന്നില്ല. വിളിച്ചപ്പോൾ ഫോണും ഓഫ്. രാത്രി 12 മണി കഴിഞ്ഞിട്ടും വന്നില്ല. ഞാൻ കരഞ്ഞു കരഞ്ഞു ഒരു പരുവം ആയി.

ഒരു രണ്ടുമണി ഒക്കെ ആയപ്പോൾ തിരികെ എത്തി. കണ്ടപ്പോൾ തന്നെ ആശ്വാസം ഒക്കെ ആയി. ഇച്ചിരി പൈസക്ക് വേണ്ടി പോയതാണ്, കിട്ടിയില്ല എന്നും പറഞ്ഞു. കടം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു. അപ്പോൾ എന്റെ കൈയ്യിൽ ഉള്ള സ്വർണ്ണം മതിയാകുമോ എന്നാണ് ഞാൻ സുനിച്ചനോട് ചോദിക്കുന്നത് എന്ന് മഞ്ജു പറയുമ്പോൾ പിന്നീട് സംസാരിക്കുന്നത് മഞ്ജുവിന്റെ അമ്മയാണ്.ഞാൻ പതിനാലു പവൻ പതിനാലു വര്ഷം എടുത്താണ് ഉണ്ടാക്കിയത്. തയ്ച്ചു കിട്ടുന്ന കാശുകൊണ്ടാണ് ഞാൻ അവൾക്ക് വേണ്ടി ഉള്ള സ്വർണ്ണം കരുതിയത്. 21 പവൻ ആണ് ഞാൻ അവൾക്ക് കൊടുത്തത്. എന്നും ഞാൻ ചോദിക്കും സ്വർണ്ണം എവിടെ എന്ന്. ഒരിക്കൽ പോലും അവൾ അത് ഇട്ടു കണ്ടിട്ടില്ല.

കടം വീട്ടാൻ വേണ്ടി കൊടുത്തതാണ് എന്ന് ഇപ്പോൾ ആണ് അറിയുന്നത്. അമ്മ പറഞ്ഞു നിർത്തി. സ്വർണ്ണം ഞാൻ എല്ലാം ഊരി കൊടുത്തു പുള്ളി അത് കൊണ്ടുചെന്ന് പണം വച്ചു. പക്ഷെ പിന്നെ ഞാൻ ആ സ്വർണ്ണം കണ്ടിട്ടില്ല. ആ വിവാഹത്തിന്റെ അന്ന് മാത്രമാണ് അത് കാണുന്നത്- മഞ്ജുവും കൂട്ടിച്ചേർത്തു.എന്റെ സ്വർണ്ണം എവിടെ എന്ന് ഞാൻ ഇത് വരെയും ചോദിച്ചിട്ടില്ല. എങ്കിലും ആ സ്വർണ്ണം കൊണ്ടൊന്നും കടം തീർന്നില്ല. പിന്നെയും പുള്ളി അഡ്ജസ്റ്റ്‌മെന്റിനു ഉള്ള ഓട്ടത്തിൽ ആയിരുന്നു. പുതിയ കടങ്ങൾ വന്നു തുടങ്ങി. അവസാനം വീട് പണയത്തിനു കൊടുത്തു. ഞങ്ങൾ വേറെ ഒരു വാടകവീട്ടിൽ താമസം മാറി. പിന്നെ സ്വന്തമായി ഉണ്ടായ വീടും നമുക്ക് നഷ്ടമായി. തുടർച്ചയായി വാടകവീട്ടിൽ മാത്രമായി നമ്മുടെ താമസം.

കടം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ഞങ്ങൾ തമ്മിൽ ഇപ്പോഴും പ്രശ്നങ്ങൾ ഒന്നും ഇല്ല. ലോഹ്യത്തിൽ തന്നെയാണ്. എല്ലാവരും പറയാറുണ്ട് ഞങ്ങൾ ഡിവോഴ്സ് ആയി എന്നൊക്കെ. അങ്ങനെ ഒന്നും ഇല്ല. അതൊക്കെ ആളുകൾ വെറുതെ പറഞ്ഞുണ്ടാകുന്നതാണ്. ഒന്നിച്ചു തന്നെ പോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഞാനീ പറയുന്നത് ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ ആണ്. ഞാൻ ഒരു ഭാര്യ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ്. ഇതൊക്കെ പറയാൻ ഉള്ള കാരണം നാളെ ഒരു പെൺകുട്ടിക്കും ഈ അവസ്ഥ ഉണ്ടാകാതെ ഇരിക്കാൻ ആണ്