അടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആറ് പേര്‍ പിടിയില്‍

പത്തനംതിട്ട. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് പിടികൂടി. ഒന്നാം തീയതിയാണ് 17 കാരിയായ കുട്ടിയെ പിഡിപ്പിച്ച വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അടൂര്‍ പോലീസില്‍ അറിയിക്കുന്നത്. കേസില്‍ നൂറനാട് സ്വദേശികളായ അനൂപ്, അഭിജീത്ത്, അരവിന്ദ്, ജയന്‍, ശക്തി എന്നിവരാണ് പോലീസ് പിടിയിലായത്.

പ്രതികള്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ പീഡിപ്പിക്കുന്നതായിട്ടാണ് പോലീസിനോട് പെണ്‍കുട്ടി പറഞ്ഞത്. ആദ്യം കുട്ടിയെ കാമകന്‍ പിഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് നമ്പര്‍ നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ഇവരുമായി സൗഹൃത്തിലാകാന്‍ കാമുകന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് സുഹൃത്തുക്കളും പിഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസ് എടുത്തതോടെ പ്രതികള്‍ നാട് വിടുകയായിരുന്നു. പോലീസ് പ്രതികള്‍ക്കായി നടത്തിയ തിരച്ചിലില്‍ ഇവരെ ആലപ്പുഴയില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന ഉള്‍പ്പെടെ നടത്തി. പോലീസ് പ്രതികളെ ചോദ്യം ചെയ്ത് വരുകയാണ്.