ഒരു സാധു മുസ്ലിം ഡ്രൈവറോട് 34 കോടി വാങ്ങി മിണുങ്ങുന്ന അറബിയേ പരമ കാരുണ്യവാനായ അള്ളാഹു അനുഗ്രഹിക്കട്ടെ, ഫെയ്സ്ബുക്ക് കുറിപ്പ്

ഒരു സാധു മുസ്ലിം ഡ്രൈവറോട് 34 കോടി വാങ്ങി മിണുങ്ങുന്ന അറബിയേ പരമ കാരുണ്യവാനായ അള്ളാഹു അനുഗ്രഹിക്കട്ടെയെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്. ലീ​ഗൽ കൺസൾട്ടന്റായ തോമസ് ആണ് പോസ്റ്റ് പങ്കിട്ടത്. നിരവധി ആളുകളാണ് ഈ പോസ്റ്റിൽ പ്രതികരണവുമായെത്തുന്നത്

അബ്ദുൽ റഹിം എന്ന ഡ്രൈവറെ വധശിക്ഷയിൽ നിന്നും ഒഴിവാക്കാൻ കേരളത്തിലെ മലയാളികൾ സമാഹരിച്ചത് 34 കോടിയാണ് എല്ലാവരും ഒറ്റക്കെട്ടോടെ നിന്ന ഈ ഉദ്യമം എല്ലാവരും സന്തോഷത്തോടെയാണ് സ്വീകരിച്ചത് എന്നാൽ അതോടൊപ്പം സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ മറുവശം കൂടി ഉയരുന്നുണ്ട്.

സാമൂഹ്യ പ്രവർത്തകനായ പായിച്ചിറ നവാസ് അറബി മാതാപിതാക്കൾക്കെതിരെ രം​ഗത്ത് വന്നിട്ടുണ്ട്. ആ മാതാപിതാക്കളാണ് ആ കുട്ടിയെ കൊന്നത് അവർക്കാണ് തൂക്കുകയർ കൊടുക്കേണ്ടത് അബ്ദുൽ റഹിം സർട്ടിഫൈഡ് നഴ്സ് അല്ല. അബ്ദുൽ റഹീമിനെ ബലിയാടാക്കിയതാണ് എന്ന് പായിച്ചിറ നവാസ് തറപ്പിച്ചു പറയുന്നു. 34 കോടി പിരിഞ്ഞില്ലെങ്കിൽ അബ്ദുൽ റഹീമിന്റെ ജീവൻ രക്ഷിക്കണമെന്നാണ് പായിച്ചിറ നവാസ് പറയുന്നത് പക്ഷെ ഭാഗ്യവശാൽ അബ്ദുൽ റഹീമിനെ രക്ഷിക്കാനുള്ള കാശ് പിരിഞ്ഞു കിട്ടി.

എന്ത് കൊണ്ടാണ് ഒരു സമൂഹത്തിൽ ഇത്തരത്തിൽ അനീതി നിറഞ്ഞ ഒരു നിയമത്തെ എതിർക്കാൻ വിമർശിക്കാൻ ആരും മുന്നോട്ട് വരുന്നില്ല നമ്മുടെ നാട്ടിലാണ് ഇങ്ങനെ ഒരു നിയമം ഉള്ളതെങ്കിൽ എത്രമാത്രം വിമർശനങ്ങൾ ഈ നിയമത്തിനും നിലപാടിനും നേരെ ഉണ്ടാകുമായിരുന്നു. നീതിമാനായ ഒരാൾ ആണ് മലയാളിയായ അബ്ദുൽ റഹിം എന്നാണ് പല പോസ്റ്റുകളിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് അപകടത്തിലാണ് ഇത്തരത്തിൽ ഒരു മരണം ഉണ്ടായത് അത് കൊലപാതകം ആക്കി ഡ്രൈവറുടെ തലയിൽ കെട്ടിവെച്ച് 34 കോടി ബ്ലഡ് മാണി വാങ്ങുന്ന അല്ലെങ്കിൽ അയാളെ തന്നെ കൊന്നു കളയുന്ന അനീതി നിറഞ്ഞ നിയമത്തിനെതിരെ എന്തുകൊണ്ട് ധാർമിക പ്രതിഷേധങ്ങൾ ഉയരുന്നില്ല.