എസ്പിബിയെ അവസാനമായി കാണാൻ അജിത്തും ശാലിനിയും വന്നില്ലേ, കിടിലൻ മറുപടികൊടുത്ത് എസ്പി ചരൺ

ഇന്ത്യൻ സിനിമാലോകത്തിന് നിരവധി സംഭാവനകൾ നൽകിയാണ് എസ്പി ബാലസുബ്രഹ്മണ്യം യാത്രയായത്.പ്രിയഗായകന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ഒരുപോലെ ഞെട്ടിയിരുന്നു.വിജയ് അടക്കമുള്ള നടന്മാർ എസ്പിബിയെ കാണാനെത്തിയിരുന്നു.എന്നാൽ അജിത്തും ശാലിനിയും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തില്ലെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.ഇപ്പോളിതാ ആ പ്രചരണങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് എസ് പി ചരൺ.തല അജിത്ത് വിളിച്ച് അനുശോചനം അറിയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ,വിളിച്ചിട്ടുണ്ടോ അല്ലെങ്കിൽ ഒരു സന്ദർശനം നടത്തിയിട്ടുണ്ടോ എന്ന് നിങ്ങൾ അറിയേണ്ട ആവശ്യമില്ലെന്ന് ചരൺ പറഞ്ഞു

അജിത് കുമാർ എന്റെ ഒരു നല്ല സുഹൃത്താണ്.അദ്ദേഹത്തിന് എന്റെ അച്ഛനുമായി അടുത്ത ബന്ധമുണ്ടായിരുന്നു.എന്റെ പിതാവിന്റെ നിര്യാണത്തിൽ അജിത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം വീട്ടിൽ വിലപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,അദ്ദേഹം അത് ചെയ്യട്ടെ.അജിത് കുമാർ വിളിച്ചിട്ടുണ്ടോ അല്ലെങ്കിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നോ എന്നതല്ല ഇപ്പോൾ പ്രശ്നം.ഞങ്ങൾക്ക് അച്ഛനെ നഷ്ടപ്പെട്ടുഎന്റെ പിതാവിന്റെ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ഗായകനെ നഷ്ടപ്പെട്ടു.അജിത് കുമാർ ഇതിനെക്കുറിച്ച് എന്തുചെയ്തുവെന്ന് സംസാരി‍ക്കേണ്ടതില്ല.ഈ വലിയ നഷ്ടത്തിൽ നിന്ന് കരകയറാൻ ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് കുറച്ച് അവസരം നൽകുകയെന്നും ചരൺ പറഞ്ഞു

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു എസ് പി ബിയുടെ അന്ത്യം.എസ്.പി.ബി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.ശനിയാഴ്ചയായിരുന്നു സംസ്കാര ചടങ്ങുകൾ.ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച സംസ്കാര ചടങ്ങുകൾ 12മണിയോടെ പൂർത്തിയായി