പപ്പയോടൊപ്പമുള്ള ആ യാത്ര പ്രീയപ്പെട്ടത്, സ്ട്രീറ്റിൽ പോയി വടപാവ്, പാനിപൂരിയൊക്കെ വാങ്ങിതന്നു- ശ്രീലക്ഷ്മി ശ്രീകുമാർ

മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്. അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്‌സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറിനെയാണ് വിവാഹം കഴിച്ചത്. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സ്ഥിരതാമസമാക്കിയവരാണ്.

യാത്രകളെ ഏറെ സ്നേഹിക്കുന്നവരാണ് ശ്രീലക്ഷ്മിയും ഭർത്താവ് ജിജിനും. ഇപ്പോളിതാ പപ്പയോടൊപ്പമുള്ള യാത്രകളെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയാണ് ശ്രീലക്ഷ്മി. വാക്കുകളിങ്ങനെ, വിമാനം പറക്കുന്നത് കാണുമ്പോഴും വിമാനത്തിൽ കയറിയ കഥകൾ കൂട്ടുകാർ പറയുമ്പോഴുമെല്ലാം അതിൽ കയറണമെന്നത് ശ്രീലക്ഷ്മിയുടെ കുട്ടിക്കാലത്തെ വലിയ സ്വപ്‌നമായിരുന്നു. അമ്മയും പപ്പയും വളരെ സ്ട്രിക്ട് ആയതുകൊണ്ടുതന്നെ ക്ലാസ് ഒഴിവാക്കി യാത്രകൾ പോകുകയെന്നത് ഉണ്ടായിട്ടേയില്ല. പിന്നെ പപ്പയുടെ തിരക്കിനിടയിൽ വീണുകിട്ടുന്ന ഒഴിവു സമയത്ത് മിക്കപ്പോഴും വെക്കേഷൻ സമയങ്ങളിലാണ് യാത്രകൾ പോകാറ്.

പോയതിൽ മനസ്സിൽ ചേർത്തുവയ്ക്കുന്ന ഒരു യാത്രയാണ് ചെന്നൈ യാത്ര. ആദ്യമായി വിമാനത്തിൽ കയറുന്നത് ആ യാത്രയിലാണ്. പപ്പയുടെയും അമ്മയുടേയും കൂടെ അടിച്ചുപൊളിച്ച ദിവസങ്ങൾ. നല്ല ചെന്നൈ ഭക്ഷണമൊക്കെ കഴിച്ച് ബീച്ചിലൊക്കെ പോയി. ആ യാത്ര തനിക്കെന്നും പ്രിയപ്പെട്ടത്. പപ്പയോടൊപ്പമുളള യാത്രകളിൽ ഇഷ്ടപ്പെട്ട മറ്റൊരു യാത്ര ബോംബെ യാത്രയാണ്. ‘സ്ട്രീറ്റ് ഫുഡ് ഇഷ്ടപ്പെടുന്ന ആളല്ല പപ്പ. ചോറ് മീൻകറി, തൈര് ചോറ് ഇതൊക്കെയാണ് കൂടുതൽ ഇഷ്ടം. എന്നാൽ എനിയ്ക്ക് വേണ്ടി, സ്ട്രീറ്റിൽ പോയി. വടാപാവ് പാനിപുരി ഒക്കെ വാങ്ങിതരും.’ ഇനിയൊരു അവസരമുണ്ടെങ്കിൽ പപ്പയെയും കൂട്ടി ഹവായ് ദ്വീപുകളിൽ പോകണം.

അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ട സ്ഥലമാണ് സിംഗപ്പൂർ. അമ്മയുമൊത്ത് ഒരുപാട് തവണ അവിടെ പോകാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തനിയ്ക്കും പ്രിയപ്പെട്ട സ്ഥലം സിംഗപ്പൂരാണെന്ന് ശ്രീലക്ഷ്മി പറയുന്നു. കേരളം പോലെ ഒരുപാട് പച്ചപ്പുളള സ്ഥലം. അവിടെ യൂണിവേഴ്‌സൽ സ്റ്റുഡിയോ, സൂ, സഫാരി പാർക്ക് ഒക്കെ വളരെയിഷ്ടമായി. ഇഷ്ടപ്പെട്ട മറ്റൊരുസ്ഥലം മലേഷ്യയാണ

ജഗതി ശ്രികുമാറിന്റെ മൂന്നാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി സ്വന്തം മകളാണെന്ന് നടൻ പൊതുസമൂഹത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിയെ ഇപ്പോഴും ജഗതിയുടെ കുടുംബം അംഗീകരിച്ചിട്ടില്ല. ജഗതി അപകടത്തെതുടർന്ന് കിടപ്പിലായ ശേഷം ഈ മകളെ അച്ഛനെ കാണിക്കാൻ പോലും പലപ്പോഴും ആ കുടുംബം തയ്യാറായിട്ടില്ല. എന്നാലും മലയാളികൾക്ക് ജഗതിയുടെ ഈ മകൾ മറ്റ് മക്കളെക്കാൾ പ്രിയപ്പെട്ടവളാണ്.ചെറുപ്പത്തിലെ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നർത്തകി കൂടിയാണ്. ജോലിക്കൊപ്പം നൃത്തവും കലയും താരം ഒപ്പം കൊണ്ടുപോകുന്നുണ്ട്. ശരിയായ ജീവിതപാത കണ്ടത്തൊനും അച്ഛന്റെ അപകടം നിമിത്തമായെന്ന് മുമ്പ് ശ്രീലക്ഷ്മി മനസ് തുറന്നിരുന്നു. താൻ ഏറ്റവും സ്‌നേഹിക്കുന്ന അച്ഛന്റെ മടങ്ങി വരവിനായി കാത്തിരിയ്ക്കുന്നെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.