രാഷ്ട്രീയക്കാര് എന്നുപറഞ്ഞ് പിണറായിയെ മാറ്റിനിർത്തേണ്ട കാര്യമുണ്ടോ? ശ്രീനിവാസൻ

മലയാള സിനിമയിൽ നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്രീനിവസൻ . കുറിയ്ക്ക് കൊള്ളുന്ന നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

പിന്നീട് എത്രയോ മികച്ച ചിത്രങ്ങൾ, നല്ല കൂട്ടുകെട്ടുകൾ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്‌ക്കൊപ്പം നടന്നു. നിലവാരമുള്ള തമാശകൾ ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ‘ചിരികൾ’ തീയേറ്ററിൽ ഉപേക്ഷിച്ച് പോകാൻ പ്രേക്ഷകർക്ക് കഴിയുമായിരുന്നില്ല.

അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് ശ്രീനിവാസൻ, ഇപ്പോളിതാ മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ട്രെയിൻ യാത്ര നടത്തിയ അനുഭവം പങ്കുവെച്ച് ശ്രീനിവാസൻ, എല്ലാ പാർട്ടിക്കാരുമായും സൗഹൃദമുണ്ട്. രാഷ്ട്രീയ പ്രവർത്തകരാണ് എന്നുപറഞ്ഞ് അവരെ മാറ്റിനിർത്തേണ്ട കാര്യമുണ്ടോ? ഒരിക്കൽ ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു അപ്പോൾ ഒരാൾ വന്നു ചോദിച്ചു, നിങ്ങൾ ഫ്രീയാണോ? എന്ന് ഞാൻ പറഞ്ഞു അതെ, എന്താണ് കാര്യം? ഒരാൾക്ക് താങ്കളോട് സംസാരിക്കണമെന്നുണ്ട്. ആർക്കാ? ഞാൻ ചോദിച്ചു.

പിണറായി വിജയന്. അദ്ദേഹം ഇങ്ങോട്ട് വരും. ഞാൻ പറഞ്ഞു. വേണ്ട. അദ്ദേഹം എവിടെയുണ്ടെന്ന് പറഞ്ഞാൽ മതി, ഞാൻ അങ്ങോട്ട് പോകാം. അന്ന് എന്നോട് അദ്ദേഹം സംസാരിച്ചത് കൂടുതലും എന്റെ അച്ഛനെ കുറിച്ചായിരുന്നു. അച്ഛൻ അദ്ദേഹത്തെ കളരി പഠിപ്പിച്ചിട്ടുണ്ട്. അച്ഛനോട് അദ്ദേഹത്തിന് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു എന്നെ കളരി പഠിപ്പിക്കാനൊന്നും അച്ഛൻ ശ്രമിച്ചിട്ടില്ല. പിന്നെ സ്‌കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം കളരിക്ലാസുണ്ട്. അത് പഠനത്തിന്റെ ഭാഗമാണ്. കളരിപഠനം കൊണ്ട് എനിക്ക് ഒരിക്കൽ ഉപകാരമുണ്ടായിട്ടുണ്ട്.

തളത്തിൽ ദിനേശനും, വിജയൻമാരും, ചിന്താവിഷ്ടയായ ശ്യാമളമാരുമൊക്കം സമൂഹത്തിൽ തന്നെയുള്ളവരാണെന്ന് ശ്രീനിവാസൻ കാട്ടിക്കൊടുത്തു. മനുഷ്യന്റെ പലവിധ കോംപ്ളക്‌സുകളെ നർമത്തിന്റെ മേന്പൊടി വിതറി അവതരിപ്പിച്ചപ്പോൾ ശ്രീനിയുടെ ചിത്രങ്ങൾ കാലത്തിനിപ്പുറവും നിന്നു.

വടക്ക് നോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം എന്ന് വേണ്ട എത്രയോ നല്ല സിനിമകൾ ഈ നടൻ മലയാളിയ്ക്ക് സമ്മാനിച്ചു. സിനിമ അത്രയ്‌ക്കൊന്നും ന്യൂജനറേഷൻ ആകാതിരുന്ന കാലത്തും വിമർശാനാത്മകതയിലൂടെ സിനിമയെ മുന്നോട്ട് നടത്താൻ ഈ പ്രതിഭയ്ക്ക് കഴിഞ്ഞു, എന്നതും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. മലയാള സിനിമയിൽ ഇനിയും ഏറെക്കാലാം ശ്രീനിവാസന്റെ സാനിധ്യം തുടരണമെന്ന് ആഹ്രിയ്ക്കുന്നവർ ഏറെയാണ്.