കോസ്റ്റ് ഗാര്‍ഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ഡ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കണമെന്ന് ആവശ്യത്തില്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം. സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ തങ്ങളത് നടപ്പാക്കുമെന്നും കോടതി പറഞ്ഞു. സാങ്കേതികത പറഞ്ഞുള്ള വാദങ്ങള്‍ 2024ലും നിലനില്‍ക്കില്ലെന്ന് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കണമെന്നും സുപ്രീംകോടതി.

അതേസമയം മാര്‍ച്ച ഒന്നിന് വീണ്ടും കേസില്‍ വാദം കേള്‍ക്കും. കോസ്റ്റ് ഗാര്‍ഡിലെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലുള്ള യോഗ്യരായ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

നാവിക സേന അടക്കം സ്ഥിരം കമ്മീഷന്‍ അനുവദിക്കുമ്പോള്‍ കോസ്റ്റ് ഗാര്‍ഡ് എന്തുകൊണ്ടാണ് പിന്നോക്കം പോകുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. അതേസമയം കരസേനയില്‍ നിന്നും നാവിക സേനയില്‍ നിന്നും വിത്യസ്തമാണ് കോസ്റ്റ് ഗാര്‍ഡെന്ന അറ്റോണി ജനറലിന്റെ മറുപടി.