ഈ മകളും അച്ഛന് അഭിമാനം, വൻ അംഗീകാരം സ്വന്തമാക്കി നേടി ഭാഗ്യ സുരേഷ്‌ഗോപി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നടൻ മാത്രമല്ല മികച്ച ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. അഭിനയത്തിൽ എന്നത് പോലെ തന്നെ രാഷ്ട്രീയത്തിലും താരം തിളങ്ങുകയാണ്. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും നാല് മക്കളും മലയാളികൾക്ക് സുപരിചിതരാണ്. കുടുബത്തെ ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇവിടെ പോയാലും ഭാര്യ രാധിക കൂടെ തന്നെ ഉണ്ടാവാറുണ്ട്. സുരേഷ് ഗോപിയും രാധികയുമായുള്ള വിവാഹം 1990ലാണ് നടന്നത്.

അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ ഇതിനോടകം സിനിമയിൽ തങ്ങളുടേതായ കഴിവുകൾ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ മകൻ മാധവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.

എന്നാൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ഒരു നേട്ടമാണ്. മാധവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഭാഗ്യയുടെ വിശേഷമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. ഭാഗ്യ സുരേഷ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും ഗ്രാജുവേഷൻ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ ചിത്രമാണ് മാധവ് പങ്കുവെച്ചിരിക്കുന്നത്. നീ അങ്ങനെ അവസാനം എനിക്ക് പറ്റിയ ഒരാളായി വളർന്നു കഴിഞ്ഞിരിക്കുന്നുവെന്ന കുറിപ്പോടെയാണ് മാധവ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഭാഗ്യയുടെ ഈ നേട്ടം നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുന്നത്. ഭാഗ്യയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം തന്നെ നിരവധി കമന്റുകളും പ്രേക്ഷകർ നൽകുന്നുണ്ട്.