വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം 26ന്; വീ​ക്ഷി​ക്കാന്‍ വിപുല ക്രമീകരണങ്ങള്‍

കേരളത്തില്‍ വലയഗ്രഹണം അവസാനമായി ദൃശ്യമായത് 2010 ജനുവരി 15-തിരുവനന്തപുരത്താണ്. ഡിസംബര്‍ 26 – ന് വീണ്ടും വലയസൂര്യഗ്രഹണം ദ്യശ്യമാകുകയാണ്. കേരളത്തില്‍ ദ്യശ്യമാകുന്ന ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം 2031 മെയ് 21 നാണ്. ഡിസംബര്‍ 26-ന് വടക്കന്‍ കേരളത്തില്‍ വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാവുക.

രാവിലെ 8 മുതല്‍ 11 മണി വരെയാണ് ഗ്രഹണ സമയം. 9.30 ഓടു കൂടി ഗ്രഹണംഅതിന്റെ പാരമ്യത്തിലെത്തും. കാസര്‍കോട് കണ്ണൂര്‍ കോഴിക്കോട് വയനാട് ജില്ലകളില്‍ രണ്ടര മിനിറ്റ് വരെ ഗ്രഹണം വീക്ഷിക്കാം. ഗ്രഹണം വീക്ഷിക്കാന്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്ലാനറ്റേറിയം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

സം​​​​സ്ഥാ​​​​ന​​​​ത്തു നാ​​​​ലു ക്രേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ക്ര​​​മീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു സെ​​​​ന്‍​​​​ട്ര​​​​ല്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും കോ​​​​ട്ട​​​​യ​​​​ത്തു കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് ദേ​​​​വ​​​​മാ​​​​താ കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ലും ചാ​​​​ല​​​​ക്കു​​​​ടി പ​​​​നം​​​​പ​​​​ള്ളി മെ​​​​മ്മോ​​​​റി​​​​യ​​​​ല്‍ കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ലും നാ​​​​ദാ​​​​പു​​​​ര​​​​ത്ത് രാ​​​​ജാ​​​​സ് ഹ​​​​യ​​​​ര്‍​​​​സെ​​​​ക്ക​​​​ന്‍​​​​ഡ​​​​റി സ്കൂ​​​​ള്‍ ഗ്രൗ​​​​ണ്ടി​​​​ലു​​​​മാ​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഗ്ര​​​​ഹ​​​​ണ നി​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

ഗ്ര​​​​ഹ​​​​ണം സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി വീ​​​​ക്ഷി​​​​ക്കാ​​​​ന്‍ ടെ​​​​ലി​​​​സ്കോ​​​​പ്പ് അ​​​​ഥ​​​​വാ പ്രൊ​​​​ജ​​​​ക്ഷ​​​​ന്‍ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, സോ​​​​ളാ​​​​ര്‍ ഫി​​​​ല്‍​​​​ട്ട​​​​റു​​​​ക​​​​ള്‍, സോ​​​​ളാ​​​​ര്‍ ക​​​​ണ്ണ​​​​ട​​​​ക​​​​ള്‍, പി​​​​ന്‍​​​​ഹോ​​​​ള്‍ കാ​​​​മ​​​​റ, വെ​​​​ല്‍​​​​ഡിം​​​​ഗ് ക​​​​ണ്ണ​​​​ട​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണ് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ബ്രേ​​​​ക്ക് ത്രൂ ​​​​സ​​​​യ​​​​ന്‍​​​​സ് സൊ​​​​സൈ​​​​റ്റി, വി​​​​വി​​​​ധ കോ​​​​ള​​​​ജു​​​​ക​​​​ള്‍, ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, മ​​​​റ്റു ശാ​​​​സ്ത്ര പ്ര​​​​ചാ​​​​ര​​​​ക​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണ് പ്ലാ​​​​ന​​​​റ്റേ​​​​റി​​​​യം ഗ്ര​​​​ഹ​​​​ണ നി​​​​രീ​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​നം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ശാസ്ത്ര വിദഗ്ധരുടെ ക്ലാസ്സുകളും ശാസ്ത്ര പരീക്ഷണങ്ങളും സംശയ നിവാരണ സൗകര്യവും ലഭ്യമാണ്.

ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ വരുമ്ബോള്‍ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൗമചന്ദ്രപഥങ്ങള്‍ തമ്മിലുള്ള ചെറിയ ചെരിവുകാരണം ഗ്രഹണങ്ങള്‍ അപൂര്‍വ്വമായി മാത്രമാണ് സംഭവിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരു കാരണവശാലും സൂര്യഗ്രഹണം നിരീക്ഷിക്കരുത്. സൂര്യനില്‍ നിന്ന് എപ്പോഴും പുറപ്പെടുന്ന അല്‍ ട്രാ വയലറ്റ് രശ്മികള്‍ മനുഷ്യ നേത്രങ്ങള്‍ക്ക് ഹാനികരമാണ് എന്നതാണ് ഇതിന് കാരണം. എക്സ് റേ ഫിലിമുകളിലൂടെ നോക്കുന്നതും ഒഴിവാക്കണം. അംഗീകൃത ഫില്‍ട്ടര്‍ ഉപയോഗിച്ചോ പ്രൊജക്ഷന്‍ സംവിധാനംഉപയോഗിച്ചോ ഈ അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും, മുതിര്‍ന്നവര്‍ക്കും കേന്ദ്രങ്ങളില്‍ എത്തിയാല്‍സൗജന്യമായും സുരക്ഷിതമായും ഗ്രഹണം നിരീക്ഷിക്കാന്‍ സാധിക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കാന്‍ ഗ്രഹണസമയത്ത് പായസ വിതരണവുമുണ്ട്.